പുളിക്കീഴ് : പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 121-ാം ഓർമപ്പെരുന്നാളിന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് കൊടിയേറും. ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ കൊടിയേറ്റ് കർമം നിർവഹിക്കും. നവംബർ ഒന്നിനും രണ്ടിനുമാണ് പ്രധാന പെരുന്നാൾ. മൂന്നിന് തീർഥാടന വാരാഘോഷ പൊതുസമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര മുഖ്യസന്ദേശം നൽകും. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്താ അധ്യക്ഷത വഹിക്കും. അഞ്ചിന് 144 മണിക്കൂർ ഇടവിടാതെയുള്ള അഖണ്ഡ പ്രാർഥന ആരംഭിക്കും. തീർഥാടനവാരത്തിന്റെ എല്ലാ ദിവസങ്ങളിലും ധ്യാനവും മധ്യസ്ഥപ്രാർഥനയും, 27 മുതൽ 31 വരെ ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയും നടത്തും. പള്ളി കാമ്പസിൽ പോലീസ് കൺട്രോൾ റൂം പ്രവർത്തിക്കും. വ്യാജമദ്യ വില്പനയും നിരോധിത ലഹരിവസ്തുക്കളുടെ വില്പനയും തടയുന്നതിന് എക്‌സൈസ് വകുപ്പ് പട്രോളിങ് ശക്തമാക്കി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033