സെന്റ് ഗ്രിഗോറിയോസ് ഇൻറർനാഷണൽ ക്യാൻസർ കെയർ സെന്ററിന്റെ ഏഴാമത് വാർഷികാചരണവുമായി പരുമല ആശുപത്രി

For full experience, Download our mobile application:
Get it on Google Play

പരുമല: സെന്റ് ഗ്രിഗോറിയോസ് ഇൻറർനാഷണൽ ക്യാൻസർ കെയർ സെന്ററിന്റെ ഏഴാമത് വാർഷികാചരണവുമായി പരുമല ആശുപത്രി. കേരള ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ ദിയസ്ക്കോറോസ് തിരുമേനി അധ്യക്ഷത വഹിച്ചു. തുടർന്ന് വയറിലെ ക്യാൻസർ നിർണ്ണയം സാധ്യമാക്കുന്ന അത്യാധുനിക എന്റോസ്കോപി അൾട്രാ സൗണ്ട് മെഷീന്റെ ഉദ്ഘാടനം കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐഎഎസ് നിർവഹിച്ചു. ചടങ്ങിൽ ആശുപത്രി സിഇഒ ഫാദർ എം സി പൗലോസ്, പരുമല സെമിനാരി മാനേജർ ഫാദർ പോൾ റമ്പാൻ, ആശുപത്രി പ്രോജക്ട് ഡയറക്ടർ ശ്രീ വർക്കി ജോൺ, റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ. ആന്റോ ബേബി, മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. മാത്യൂസ് ജോസ്, ന്യൂക്ലിയർ മെഡിസിൻ വിഭാഗം മേധാവി ഡോ. അരുൺ ശശികുമാർ എന്നിവർ സംസാരിച്ചു.

പരുമല ആശുപത്രി ഫിനാൻസ് കോർഡിനേറ്റർ ഫാദർ തോമസ് ജോൺസൻ കോർ എപ്പിസ്കോപ്പ, ആശുപത്രി ചാപ്ലിൻ ഫാദർ ജിജു വർഗീസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. എബിൻ വർഗീസ്, പരുമല ആശുപത്രിയിലെ ക്യാൻസർ ചികിത്സ വിദഗ്ദ്ധരായ ഡോ സുകേഷ് സി നായർ, ഡോ. അൻജു അന്ന എബ്രഹാം, ഡോ. ആദർശ് ആനന്ദ്, ഡോ. ജോസഫ് ചെറിയാൻ, ഡോ ടിനു റ്റി ലൂക്കോസ്, ഡോ. ജെമിമ, ഗാസ്ട്രോഎന്ററോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. സിൽജോ ജോസ്, ഡോ. അരുൺ അലക്സ്, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

പരുമല ആശുപ്രത്രിയുടെ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി ആരംഭിക്കുന്ന “ജനതാ ക്ലിനിക് ” എന്ന സായാഹ്ന ക്ലിനിക്കിന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി നിർവഹിച്ചു. സാധാരണക്കാർക്ക് അവരുടെ ജോലി സമയത്തിന് ശേഷം ഡോക്ടറെ കാണുന്നതിനും കുറഞ്ഞ നിരക്കിൽ ചികിത്സ നൽകുന്നതിനും വേണ്ടി ആരംഭിക്കുന്ന ഈ ക്ലിനിക്കിന്റെ പ്രവർത്തന സമയം ഞായറാഴ്ചകൾ ഉൾപ്പെടെ എല്ലാ ദിവസവും വൈകുനേരം 5 മണി മുതൽ രാത്രി 10.30 pm വരെ ആണ്. 50 രൂപ നിരക്കിൽ ഡോക്ടർ കൺസൾട്ടേഷനും മരുന്നുകൾക്കും മറ്റു സാമഗ്രികൾ 35% വരെ ഇളവുകൾ നൽകി ഇന്നു മുതൽ ആശുപത്രിയുടെ എമർജൻസി വിഭാഗത്തിൻറെ സമീപമുള്ള സൗത്ത് ബ്ലോക്കിൽ പ്രവർത്തനം ആരംഭിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....