പത്തനംതിട്ട നഗരസഭയുടെ പരുത്യാനിക്കൽ – കുമ്പൻപാറ – മുട്ടുമണ്‍ റോഡ് …. അല്ല തോട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പരുത്യാനിക്കൽ – കുമ്പൻപാറ – മുട്ടുമണ്‍ റോഡ് ആണിത്. ഒരുകിലോമീറ്ററില്‍ താഴെമാത്രം നീളമുള്ള ഈ വഴിയെ റോഡെന്ന് വിളിക്കാന്‍ കഴിയില്ല. 200 ലധികം വീട്ടുകാരുടെ ഏക ആശ്രയമാണ് പത്തനംതിട്ട നഗരരസഭയുടെ ഉടമസ്ഥതയിലുള്ള വഴി. 5 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ റോഡില്‍ ടാര്‍ വീണിട്ടുള്ളത്. ഇന്ന് പൂര്‍ണ്ണമായി തകര്‍ന്നുകിടക്കുകയാണ് ഈ റോഡ്‌. വാഹനങ്ങള്‍ക്ക് ഇതുവഴി സഞ്ചരിക്കുവാന്‍ കഴിയില്ല. കാല്‍നട യാത്രപോലും ദുരിതമായെന്ന് നാട്ടുകാര്‍ പറയുന്നു.

റോഡിന്റെ ഒരുവശം മലയാലപ്പുഴ പഞ്ചായത്ത് പത്താം വാര്‍ഡും ഒരുവശം പത്തനംതിട്ട നഗരസഭ പതിനെട്ടാം വാര്‍ഡുമാണ്. റോഡിനു വേണ്ടി 10 ലക്ഷം രൂപ പത്തനംതിട്ട നഗരസഭ വകയിരുത്തിയിട്ടുണ്ട്. കോന്നി സ്വദേശിക്ക് കരാറും നല്‍കിയിട്ടുണ്ട്. മഴ ആയതിനാലാണ് റോഡ്‌ ടാറിംഗ് നീണ്ടുപോയതെന്നും കാലാവസ്ഥ അനുകൂലമായാല്‍ അടുത്തയാഴ്ച റോഡ്‌ ടാറിംഗ് ആരംഭിക്കുമെന്നും നഗരസഭാ കൌണ്‍സിലര്‍ സുജാ അജി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടതായി പരാതി

0
പാലക്കാട്‌: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകിയപ്പോൾ ചില്ലറയില്ലെന്ന് കാണിച്ച്...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...