Wednesday, July 9, 2025 11:38 pm

പാർവതിയുടെ വാക്കുകൾ എന്നിൽ ഞെട്ടലാണ് ഉളവാക്കിയത് : അനിമല്‍ സംവിധായകന്‍

For full experience, Download our mobile application:
Get it on Google Play

ബോളിവുഡിലെ മുൻനിര സംവിധായകന്മാരിൽ ഒരാളാണ് സന്ദീപ് റെഡ്ഡി വാം​ഗ. പറഞ്ഞ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ഇദ്ദേഹം മലയാളികൾക്ക് ഒരുപക്ഷേ സുപരിചിതനാകുന്നത് ഷാഹിദ് കപൂർ നായകനായി എത്തിയ അർജുൻ റെഡ്ഡി എന്ന സിനിമയിലൂടെ ആകും. നിലവിൽ അദ്ദേഹത്തിന്റെ അനിമൽ എന്ന രൺബീർ ചിത്രം ആണ് റിലീസ് ചെയ്തത്. സിനിമയുടെ പ്രമേയത്തെ അനൂകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്ത് എത്തുന്നതിനിടെ സന്ദീപ് റെഡ്ഡി മലയാള നടി പാർവതി തിരുവോത്തിനെതിരെ നടത്തിയ പ്രതികരണം ശ്രദ്ധനേടുകയാണ്. ഏതാനും നാളുകൾക്ക് മുൻപ് സന്ദീപ് റെഡ്ഡിയുടെ കബീർ സിം​ഗ്, അർജുൻ റെഡ്ഡി എന്നീ സിനിമകൾക്ക് എതിരെ പാർവതി തിരുവോത്ത് രം​ഗത്ത് എത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് സംവിധായകൻ ഇപ്പോൾ രം​ഗത്ത് എത്തിയിരിക്കുന്നത്. ഏറെ ജനശ്രദ്ധനേടിയ ജോക്കർ എന്ന ഹോളിവുഡ് ചിത്രത്തെ കുറിച്ചുള്ള പാർവതിയുടെ അഭിപ്രായം കേട്ട് താൻ ഞെട്ടിപ്പോയെന്നും സന്ദീപ് റെഡ്ഡി പറയുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം.

“പ്രേക്ഷകർക്ക് മഹത്വവൽക്കരണം എന്നാൽ എന്താണ് എന്ന് അറിയില്ല. സിനിമയുടെ ക്ലൈമാക്സിൽ നായകൻ തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് പ്രഭാഷണം നടത്തണമെന്നാണ് അവർ ആ​ഗ്രഹിക്കുന്നത്. സാധാരണക്കാരെ വിടൂ. അഭിനേതാക്കൾക്ക് പോലും അതെന്താണ് എന്ന് മനസിലാകുന്നില്ല. അടുത്തിടെ മലയാള നടി പാർവതി തിരുവോത്ത് ഒരഭിമുഖത്തിൽ പറഞ്ഞു, ജോക്കർ എന്ന ഹോളിവുഡ് ചിത്രം കൊലപാതകത്തെ മഹത്വവൽക്കരിക്കുന്നില്ലെന്ന്. ഒരു പാട്ടിനൊപ്പം ​ഗോവണിപ്പടിയിൽ ജോക്കർ ഡാൻസ് കളിക്കുന്നുണ്ട്. അത് അക്രമത്തെ ആഘോഷിക്കുന്ന തരത്തിലുള്ള മഹത്വവൽക്കരണമായി തോന്നുന്നില്ലേ. പാർവതിയുടെ വാക്കുകൾ എന്നിൽ ഞെട്ടലാണ് ഉളവാക്കിയത്. അവരൊരു നല്ല അഭിനേത്രിയാണ്. അങ്ങനെ ഒരാൾക്ക് ജോക്കർ സിനിമ അക്രമത്തെ മഹത്വവൽക്കരിക്കുന്നതായി തോന്നാതിരിക്കുകയും തന്റെ കബീർ സിം​ഗ് പോലുള്ള സിനിമകൾ അങ്ങനെയാണ് അനുഭവപ്പെടുകയും ചെയ്യുന്നത്. അങ്ങനെ എങ്കിൽ സാധാരണ പ്രേക്ഷകരിൽ നിന്നും മറ്റെന്ത് പ്രതീക്ഷിക്കണം”, എന്നാണ് സന്ദീപ് റെഡ്ഡി പറഞ്ഞത്. 2019ൽ ആയിരുന്നു സന്ദീപിന്റെ അർജുൻ റെഡ്ഡി, കബീർ സിം​ഗ് ചിത്രത്തിനെതിരെ പാർവതി വിമർശനം ഉന്നയിച്ചത്. ‌‌

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹിമാചല്‍ പ്രദേശില്‍ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 25കാരന്‍ പിടിയില്‍

0
ഷിംല: ഹിമാചല്‍ പ്രദേശില്‍ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 25കാരന്‍ പിടിയില്‍. ഷിംലയിലാണ്...

ലെവൽ ക്രോസ്സുകളിലെ സുരക്ഷ പരിശോധിക്കാൻ റെയിൽവേ തീരുമാനിച്ചു

0
ചെന്നൈ: കടലൂർ റെയിൽവെ ലെവൽ ക്രോസിൽ സ്‌കൂൾ വാഹനം അപകടത്തിൽപെട്ട സംഭവത്തിൻ്റെ...

അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച പുറത്തുവിട്ടേക്കും

0
ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച പുറത്തുവിട്ടേക്കും....

താനൂരിൽ ട്രാൻസ്‌ജൻഡറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ സുഹൃത്തിലേക്ക് അന്വേഷണം

0
മലപ്പുറം: താനൂരിൽ ട്രാൻസ്‌ജൻഡറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ സുഹൃത്തിലേക്ക് അന്വേഷണം....