മുറിച്ചു നീക്കിയ പാഴ് തടിക്ക് പാസ് അനുവദിച്ചില്ല ; തടി വ്യാപാരി ഡി.എഫ്.ഒ ഓഫീസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: മുറിച്ചു നീക്കിയ പാഴ് തടിക്ക് പാസ് അനുവദിച്ചില്ലെന്നാരോപിച്ച് തടി വ്യാപാരി ഡി.എഫ്.ഒ ഓഫീസില്‍ പെട്രോളൊളിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയും തടി വ്യാപാരിയുമായ അശ്വതിഭവനില്‍ റെജി രാഘവന്‍ (52) ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇന്ന് രാവിലെ പതിനൊന്നരയോടെ റാന്നി വനം ഡിവിഷന്‍ ഓഫീസിലായിരുന്നു സംഭവം. അഞ്ചു ലിറ്റര്‍ പെട്രോള്‍ സൂക്ഷിച്ച കന്നാസുമായി എത്തിയ ഇയാള്‍ അത് സ്വന്തം ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരും വനം ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ തടഞ്ഞതു മൂലം വന്‍ ദുരന്തം ഒഴിവായി.

ചാരുംമൂട്ടില്‍ നിന്നും ശേഖരിച്ച വട്ടമരത്തിന് പാസ് ആവശ്യപ്പെട്ടു മുന്‍പ് ഇയാള്‍ ഇവിടെ വന്നിരുന്നു. എന്നാല്‍ പാസ് ആവശ്യമില്ലാത്ത തടിയാണ് വട്ടയെന്നും മുറിച്ചു മാറ്റുന്നതില്‍ തടസം ഇല്ലെന്നും ഓഫീസില്‍ നിന്നും അറിയിച്ചിരുന്നുവെന്ന് റാന്നി റേഞ്ച് ഓഫീസര്‍ ജയന്‍ പറഞ്ഞു. കേരളത്തിന് വെളിയിലേക്ക് തടി മാറ്റുന്നതിനും ശേഖരിക്കുന്നതിനും പ്രൊപ്പര്‍ട്ടി മാര്‍ക്കറ്റ് രജിസ്ട്രേഷനാണ് വേണ്ടതെന്നും അതു വേണമെങ്കില്‍ ആവശ്യമായ രേഖകളുമായെത്തിയാല്‍ നല്‍കാമെന്ന് ഓഫീസില്‍ നിന്നും അറിയിച്ചിരുന്നതായാണ് റേഞ്ച് ഓഫീസര്‍ പറയുന്നത്. കൂടാതെ നിലവില്‍ ഒരു അപേക്ഷയും ഇയാളുടെ പേരില്‍ ഇവിടെ ഇല്ലെന്നും പറയുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം സാമ്പത്തിക നഷ്ടം നേരിട്ടെന്ന് ആരോപിച്ചാണ് ഇയാള്‍ ആത്മഹത്യശ്രമം നടത്തിയത്. കൂടാതെ കൊല്ലം ഡിവിഷനില്‍ നിന്നും ഇത്തരം പാസ് അനുവദിക്കാറുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. റാന്നി പോലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. വിവരം അറിഞ്ഞ് അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. ആത്മഹത്യാശ്രമം നടത്തിയതിനാല്‍ ബന്ധുക്കളെ വിളിച്ചുവരുത്തി അവരുടെ കൂടി ഇയാളെ വിട്ടയക്കുമെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...