പെൺസുഹൃത്തിനൊപ്പം കറങ്ങാന്‍ ഷോറൂമില്‍നിന്ന് പുതിയ കാറുമായി കടന്നു ; മൂന്ന് വിദ്യാർത്ഥികൾ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

നോയ്ഡ: പെൺസുഹൃത്തിനെ റൈഡിന് കൊണ്ടുപോകാൻ വേണ്ടി ആഢംബര കാർ മോഷ്ടിച്ച സംഭവത്തിൽ യുപിയിൽ മൂന്നുപേർ അറസ്റ്റിൽ. ശ്രേയ്, അനികേത് നഗർ, ദിപാൻഷു ഭാട്ടി എന്നീ യൂണിവേഴ്സിറ്റി വിദ്യാർഥികളാണ് അറസ്റ്റിലായത്. സുഹൃത്തിനെ സഹായിക്കാൻ വേണ്ടിയാണ് മറ്റു രണ്ടു സുഹൃത്തുക്കളും കാർ മോഷണത്തിനിറങ്ങിയത്. സുഹൃത്തിന്റെ കാമുകിയെ റൈഡിന് കൊണ്ടു പോകാനായിരുന്നു കാർ മോഷ്ടിച്ചതെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 26-നായിരുന്നു സംഭവം. ഗ്രേറ്റർ നോയിഡയിലെ കാർ ബസാറിലെ ഷോറുമിൽ നിന്നുള്ള കാറാണ് മോഷ്ടിച്ചത്. രണ്ടുപേർ ഷോറൂമിലെ ജീവനക്കാരനോട് ടെസ്റ്റ് ഡ്രൈവ് ആവശ്യപ്പെടുകയായിരുന്നു.

ഷോറൂമിൽ നിന്ന് കാറുമായി ജീവനക്കാരൻ പുറത്തിറങ്ങും നേരത്ത്, ഇരുവരും ഗേറ്റിനരികെ ഹെൽമെറ്റ് ധരിച്ച് കാത്തിരിക്കുകയായിരുന്നു. വാഹനത്തിൽ ഇരുവരും കയറിയ ശേഷം ഒരാൾ ഡ്രൈവറുടെ സീറ്റിലും മറ്റേ ആൾ തൊട്ടടുത്തുള്ള സീറ്റിലും ഇരുന്നു. ഇതിന്റെ സി.സി.ടിവി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ശേഷം പകുതിയിൽ വെച്ച് ഡ്രൈവറെ വെളിയിൽ തള്ളി കാറുമായി കടന്നുകളയുകയായിരുന്നുവെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. സുഹൃത്തിന്റെ പെൺസുഹൃത്തിന് റൈഡിന് വേണ്ടിയാണ് കാർ മോഷ്ടിച്ചതെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല. നൂറോളം സി.സി.ടിവി. ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. തുടർന്ന് പോലീസ് കാർ കണ്ടെത്തിയിരുന്നു. കാറിന്റെ ഗ്ലാസ്സിൽ നഗർ എന്നും എഴുതിയിരുന്നു. തുടർന്ന് മുന്നുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

തമിഴ്നാട്ടിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ; സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം...

0
ചെന്നൈ: തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ്...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....