Friday, May 9, 2025 10:49 pm

പാസ്​പോർട്ട്​ ​വെരിഫിക്കേഷൻ ; കേന്ദ്ര സക്കാറിൻറെ ഹജ്ജ്​ ക്വാട്ട വഴി അപേക്ഷ സമർപ്പിച്ച പ്രവാസികൾക്ക്​ തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

ദുബായ് : കേന്ദ്ര സക്കാറിൻറെ ഹജ്ജ്​ ക്വാട്ട വഴി അപേക്ഷ സമർപ്പിച്ച പ്രവാസികൾക്ക്​ തിരിച്ചടിയായി വിദേശകാര്യ മന്ത്രാലയത്തിൻറെ സർക്കുലർ. ഹജ്ജിന്​ അവസരം ലഭിച്ച തീർഥാടകർ വെരിഫിക്കേഷനായി സംസ്ഥാന ഹജ്ജ്​ കമ്മിറ്റി ഓഫീസിൽ പാസ്​പോർട്ട്​ സമർപ്പിക്കണമെന്നാവശ്യപ്പെട്ട്​ പുറത്തിറക്കിയ സർക്കുലറാണ്​ വഴിമുടക്കിയാവുന്നത്​. കേന്ദ്ര ഹജ്ജ്​ ക്വാട്ട വഴി അപേക്ഷ സമർപ്പിച്ച മുഴുവൻ തീർഥാടകരും ഏപ്രിൽ 18ന്​ മുമ്പ് സംസ്ഥാന ഹജ്ജ്​ കമ്മിറ്റി ഓഫീസിൽ​ പാസ്​പോർട്ട്​ സമർപ്പിക്കണമെന്നാണ്​ സർക്കുലറിൽ ആവശ്യപ്പെട്ടിരിക്കുന്നത്​. എന്നാൽ, ഏപ്രിൽ 16നാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്​​. പ്രവാസികളായ തീർഥാടകർക്ക്​ അതത്​ ജില്ലാ ടൂറിസം ഓഫീസർ (ഡി.ടി.ഒ) വഴി സർക്കുലർ എത്തിയത്​ ഏപ്രിൽ 17ന്​ വൈകിട്ടാണെന്ന്​ തീർഥാടകർ പറയുന്നു.

പാസ്​പോർട്ട്​ സമർപ്പിക്കാൻ ഒരു ദിവസം പോലും സമയം ലഭിക്കാത്തതിനാൽ യാത്ര മുടങ്ങുമോയെന്ന ആശങ്കയിലാണ്​ പ്രവാസികളായ ഭൂരിഭാഗം തീർഥാടകരും. സംസ്ഥാന ഹജ്ജ്​ കമ്മിറ്റി ഓഫീസിൽ സമർപ്പിക്കുന്ന പാസ്​പോർട്ട്​ അവിടെനിന്ന്​ മുംബൈയി​ലെ ഓഫീസിലേക്ക്​ അയച്ചാണ്​ വെരിഫിക്കേഷൻ പൂർത്തിയാക്കുക. എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ പാസ്​പോർട്ട്​ സമർപ്പിക്കുമെന്ന ആശങ്കയിലാണ്​ പ്രവാസികളായ അപേക്ഷകർ. വെരിഫിക്കേഷൻ പൂർത്തീകരിച്ചില്ലെങ്കിൽ യാത്ര മുടങ്ങാൻ ഇടയാക്കുമെന്നാണ്​ സർക്കുലറിൽ മുന്നറിയിപ്പു നൽകുന്നുണ്ട്​. ഹജ്ജ്​ യാത്രക്കായി പണമടച്ച തീർഥാകർക്ക്​ കഴിഞ്ഞ ദിവസം സൗദി വിദേശകാര്യ മന്ത്രാലയം വിസ അയച്ചുനൽകിയിരുന്നു. കൂടാതെ ഇവരുടെ യാത്ര തീയതികളും ഇതിനകം ഷെഡ്യൂൾ ചെയ്തു കഴിഞ്ഞു.

ഏപ്രിൽ 25നകം പാസ്​പോർട്ട്​ സമർപ്പിച്ചാൽ മതിയെന്നായിരുന്നു നേരത്തെ ഡി.ടി.ഒമാർ നൽകിയിരുന്ന നിർദേശം​. ഇതനുസരിച്ച്​ നാട്ടിലേക്ക്​ വിമാന ടിക്കറ്റ്​ എടുത്തവർക്ക്​ കനത്ത തിരിച്ചടിയാണ്​ പുതിയ സർക്കുലർ. പലരും 18നും 19നുമാണ്​ ടിക്കറ്റ്​ എടുത്തിട്ടുള്ളതെന്നും പ്രവാസികളായ ഹജ്ജ്​ അപേക്ഷകർ പറഞ്ഞു. തീർഥാടനത്തിനായി പണമടക്കുകയും​ വിസ കൈപ്പറ്റുകയും ​ചെയ്തശേഷം പാസ്​പോർട്ട്​ വെരിഫിക്കേഷൻറെ പേരിൽ അവസാന നിമിഷം യാത്ര മുടങ്ങുമെന്ന ആശങ്ക ശക്തമാണ്​. പാസ്​പോർട്ട്​ സമർപ്പിക്കാനുള്ള സമയം നീട്ടി ലഭിക്കു​ന്നതിന്​ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി സംസ്ഥാന ഹജ്ജ്​ കമ്മിറ്റി അധികൃതർ ഇടപെടുമെന്ന പ്രതീക്ഷയിലാണ്​ പ്രവാസികളായ തീർഥാടകർ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്എസ്എല്‍സി ; ജില്ലയില്‍ 99.48 വിജയശതമാനം

0
പത്തനംതിട്ട : ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 99.48 വിജയശതമാനം. പരീക്ഷ എഴുതിയ...

വെറ്ററിനറി സര്‍ജന്‍ അഭിമുഖം 12ന്

0
മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി ബ്ലോക്കില്‍ നടപ്പാക്കുന്ന...

മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് എം.എസ്.യു യു.ജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു

0
മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍...

പാകിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി...

0
ദില്ലി: പാകിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) തീരുമാനത്തിൽ ശക്തമായ...