പത്തനംതിട്ട : മുത്തൂറ്റ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നതെങ്കിലും ആരിൽ നിന്നാണ് രോഗം പകർന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ കുലശേഖരപതിയിലെ സിപിഎം നേതാവിന് മുത്തൂറ്റ് മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചിരുന്നു. നേതാവിന്റെ ഭാര്യയ്‌ക്കൊപ്പം ബില്‍ അടയ്ക്കാന്‍ കൗണ്ടറില്‍ കാത്തു നിന്ന ചെന്നീര്‍ക്കര സ്വദേശിക്കും സിപിഎം നേതാവിന്റെ വാഹനം ഓടിച്ചയാള്‍ക്കും രോഗം പകര്‍ന്നിരുന്നു. പത്തനംതിട്ടയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർദ്ധിച്ചുവരികയാണ്.
പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment