സീതത്തോട് : സ്വർണ്ണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നാവശ്യപ്പെട്ടുകൊണ്ട് ആങ്ങമുഴിയിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡന്റ് രാജു കലപ്പമണ്ണിൽ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷമീർ തടത്തിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.യൂ ജില്ലാ സെക്രട്ടറി അലൻ ജിയോ മൈക്കിൾ, ബ്ലോക്ക് സെക്രട്ടറി സാം മാത്യൂസ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുബൈദാ ലത്തീഫ്, റോഷൻ റോയി, എബ്രഹാം യോഹന്നാൻ, എബി കല്ലേത്ത്, ബൈജു, അനു, അനിൽ, കരുണാകരൻ, മിനി, ജോളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി.