ഓണത്തിന് ദിവസങ്ങൾ മാത്രം ; ആവേശം ചോർന്ന് പള്ളിയോട കരകൾ

For full experience, Download our mobile application:
Get it on Google Play

കോ​ഴ​ഞ്ചേ​രി : തി​രു​വോ​ണ​ത്തി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കേ കി​ഴ​ക്ക് ഇ​ട​ക്കു​ളം മു​ത​ല്‍ പ​ടി​ഞ്ഞാ​റ് ചെ​ന്നി​ത്ത​ല വ​രെ​യു​ള്ള 52 പ​ള്ളി​യോ​ട ക​ര​ക​ളി​ലും ഓ​ണ​ത്തി​ന്‍റെ ആ​വേ​ശ​മി​ല്ല.

പ​ള്ളി​യോ​ട ക​ര​ക​ളി​ലെ ഓ​ണം ആ​റ​ന്മു​ള​യി​ലെ പ്ര​ശ​സ്ത​മാ​യ വ​ള്ളം​ക​ളി ന​ട​ക്കു​ന്ന ഉ​തൃ​ട്ടാ​തി നാ​ളി​ലാ​ണ്. അ​തി​നു മു​മ്പേ വ​ള്ള​സ​ദ്യ​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന​തി​നാ​ൽ ക​ര​ക​ൾ സ​ജീ​വ​മാ​യി​രി​ക്കും. തി​രു​വോ​ണ​ത്തോ​ണി​യാ​ത്ര​യ്ക്കു വേ​ണ്ടി​യും പ​ള്ളി​യോ​ട​ങ്ങ​ൾ ഒ​രു​ങ്ങ​ണം. കോ​വി​ഡ് മ​ഹാ​മാ​രി തു​ട​രു​ന്ന​തി​നാ​ല്‍ ക​ര​ക​ളി​ൽ ഒ​രു കൂ​ടി​വ​ര​വു​ക​ളും ഇ​ല്ല. തി​രു​വോ​ണ​ത്തോ​ണി വ​ര​വേ​ല്പും അ​ഷ്ട​മി രോ​ഹി​ണി സ​മൂ​ഹ സ​ദ്യ​യും ഉ​തൃ​ട്ടാ​തി ജ​ല​മേ​ള​യും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ല്‍ മാ​ത്രം ഇ​ക്കൊ​ല്ലം ഒ​തു​ങ്ങു​ക​യാ​ണ്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് പ​ള്ളി​യോ​ട ക​ര​ക്കാ​ര്‍ ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കു​ന്ന​ത്. ആ​റ​ന്മു​ള – കോ​ഴ​ഞ്ചേ​രി തു​ട​ങ്ങി​യ പ്ര​ധാ​ന പ​ള്ളി​യോ​ട ക​ര​ക​ളെ​ല്ലാം ത​ന്നെ ജി​ല്ലാ ഭ​ര​ണ കൂ​ട​ത്തി​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ പ്ര​കാ​രം ജ​ന​മൈ​ത്രി പോ​ലീ​സ് ഉ​ച്ച ഭാ​ഷി​ണി​യി​ലൂ​ടെ കോ​വി​ഡി​ന്‍റെ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...