കേബിള്‍ വയറില്‍ കുരുങ്ങി പത്തനംതിട്ട നഗരം ; അപകടകരമായ കേബിളുകള്‍ നീക്കാന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ പലയിടത്തായി പൊട്ടിക്കിടക്കുന്ന കേബിള്‍ വയറുകള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള കേബിളുകള്‍ പലതും റോഡില്‍ പൊട്ടിവീണും കുരുങ്ങിയും കിടക്കുന്നതാണ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി മാറുന്നത്. ഏറെ ഗതാഗത കുരുക്കുള്ള പത്തനംതിട്ട ടൗണ്‍ സ്ക്വയറിന്റെ ഭാഗത്ത് കവാടത്തിനു കുറുകെ വീണ കേബിളുകള്‍ക്ക് മുകളില്‍ കൂടിയാണ് വാഹനങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. നടപ്പാതകളിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന കേബിളുകള്‍ കാല്‍ നടയാത്ര കൂടുതല്‍ ദുഷ്കരമാക്കുകയാണ്. ആളുകള്‍ നടന്നുപോകുമ്പോള്‍ കേബിള്‍ കാലില്‍ കുരുങ്ങി തട്ടി വീഴുന്ന സംഭവങ്ങളും അനവധിയാണ്. നഗരത്തില്‍ ഗതാഗത കുരുക്ക് കൂടുതലുള്ള ഭാഗത്താണ് കേബിളുകള്‍ ഇത്തരത്തില്‍ പൊട്ടിവീണ് കിടക്കുന്നത് എന്നതാണ് ഏറ്റവും വിചിത്രം.

കേബിള്‍ ടിവിയുടെ ഭാഗമായ കേബിളുകളും ടെലഫോണ്‍ കേബിളുകളും കെ.എസ്.ഇ.ബി സ്ഥാപിച്ച കേബിളുകളും ഇത്തരത്തില്‍ പൊട്ടികിടപ്പുണ്ട്. ഉപയോഗ ശൂന്യമായ കേബിളുകള്‍ നീക്കം ചെയ്താല്‍ തന്നെ നഗരത്തിലെ പ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരമാകും. പൊതുവേ ഗതാഗതകുരുക്കുള്ള പത്തനംതിട്ട നഗരത്തില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മുകള്‍ ഭാഗം തട്ടിയാണ് കേബിളുകള്‍ പൊട്ടുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് പുറകില്‍ അമ്മതൊട്ടില്‍ സ്ഥാപിച്ച ഭാഗത്തും ഇതാണ് അവസ്ഥ. പൊട്ടിക്കിടക്കുന്ന ഇത്തരം കേബിളുകള്‍ നീക്കം ചെയ്യാന്‍ അതാത് സ്ഥാപനങ്ങള്‍ക്ക് നഗരസഭ തന്നെ നോട്ടീസ് നല്കി ഇത് നീക്കം ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ നഗരസഭാ ഇക്കാര്യത്തില്‍ തികഞ്ഞ നിസ്സംഗതയാണ് കാണിക്കുന്നത്.

കേബിളുകള്‍ തറയില്‍ വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെടാതെ ഇരുചക്ര വാഹനയാത്രക്കാരും അപകടത്തില്‍പ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. കാലങ്ങള്‍ ഏറെയായി ഇത്തരത്തില്‍ കേബിളുകള്‍ നഗരത്തില്‍ അപകടകരമായി നിലകൊള്ളുന്നു. നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍, സ്കൂളുകള്‍, ആരാധനാലയങ്ങള്‍, പ്രധാന വ്യാപാര സമുച്ചയങ്ങള്‍ എന്നിവടങ്ങളില്‍ എല്ലാം ഇത്തരത്തില്‍ പൊട്ടികിടക്കുന്ന കേബിളുകള്‍ കാണാന്‍ കഴിയും. ഇലക്‌ട്രിക് പോസ്റ്റുകള്‍ വഴിയാണ് ഇവയെല്ലാം സ്ഥാപിച്ചിരിക്കുന്നതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....