പത്തനംതിട്ടയ്ക്ക് അഭിമാനം ; സിവിൽ സർവ്വീസ് റാങ്ക് തിളക്കത്തിൽ ഇലന്തൂര്‍ സ്വദേശി ഗോപു ആർ ഉണ്ണിത്താൻ

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ : എൻജിനിയറിങ് കുടുംബത്തിൽ നിന്നും സിവിൽ സർവീസ് നേട്ടം തിളക്കം. ഇലന്തൂർ ഉടയൻകാവിൽ ഗോപു ആർ ഉണ്ണിത്താനാണ് ഈ നേട്ടം കരസ്ഥമാക്കിയത്. കുടുംബത്തിൽ മൂന്നാം തലമുറയിലെ 12 എൻജിനിയർമാരുടെ
കൂട്ടത്തിൽ നിന്നുമാണ് ഗോപു അഖിലേന്ത്യ തലത്തിൽ 346 ആം റാങ്കോടെ സിവിൽ സർവീസ് നേടിയത്. എൻജിനിയറിങ്ങിന് ശേഷം ഈ രംഗത്ത് ഗവേഷണം നടത്തുന്നവർ, അധ്യാപനം നടത്തുന്നവർ, സോഫ്റ്റ് വെയർ രംഗത്ത് പ്രവർത്തിക്കുന്നവർ , വ്യവസായരംഗം തെരഞ്ഞെടുത്തവർ എല്ലാം ഈ കൂട്ടത്തിലുണ്ട്.

എൻജിനിയറിങ്ങിൽ ബിരുദ, ബിരുദാനന്തര പഠനം നടത്തുന്നവരും അടുത്ത തലമുറയിൽ പെടുന്നു. ഇവരുടെ ഇടയിൽ നിന്നാണ് തിരുവന്തപുരം സി ഇ ടിയിൽ നിന്നും ബി.ടെക്കും ബാംഗ്ലൂർ ഐ ഐ എസ് ഇ യിൽ നിന്നും എം .എസ്സും നേടിയ ശേഷം ഗോപു സിവിൽ സർവീസ് ലക്‌ഷ്യം വെച്ചത്.

തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽ നിന്നും പരിശീലനം നേടിയാണ് ഇത് സാധ്യമാക്കിയത്.
ഇലന്തൂർ ഉടയൻകാവിൽ കുടുംബാംഗം ചെറുകോൽ പോസ്റ്റ് മിസ്‌ട്രസ്സ് ടി.കെ.സുഷമാ ദേവിയുടെയും മാവേലിക്കര പുതിയവീട്ടിൽ തെക്കേതിൽ അഡ്വ.പി.ജി.രവീന്ദ്രൻ ഉണ്ണിത്താന്റെയും മകനാണ് ഗോപു. ഫുഡ് ടെക്‌നോളജിയിൽ എൻജിനിയറായ ദീപു ആർ.ഉണ്ണിത്താനാണ് സഹോദരൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....