പത്തനംതിട്ട : ജില്ലയിലെ പത്തനംതിട്ട വില്ലേജിൽ ഉൾപ്പെട്ട പത്തനംതിട്ട കോടതി സമുച്ചയം നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ചു ശതമാനം ആകസ്മിക ചാർജ് (കണ്ടിജൻസി ചാർജ്) കുറയ്ക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ യോഗം തീരുമാനിച്ചു. റിംഗ് റോഡിന് സമീപം ആറ് ഏക്കറോളം സ്ഥലമാണ് കോടതി സമുച്ചയത്തിന് വേണ്ടി ഏറ്റെടുക്കുന്നത്. സർവേയ്സ് ബൗണ്ടറി ആക്ട്, 1961 പ്രകാരമുള്ള 6(1) വിജ്ഞാപനം , 2013 എൽ.എ.ആർ.ആർ പ്രകാരമുള്ള 4 (1) വിജ്ഞാപനം ,11(1) വിജ്ഞാപനം, 19(1) പ്രഖ്യാപനം, കരട് & ഒറിജിനൽ റീഹാബിലിറ്റേഷൻ പാക്കേജ് എന്നിവ പ്രസിദ്ധീകരിക്കുന്നതിനുളള ചിലവും എസ് ഐ എ ഏജൻസിക്കും വിദഗ്ധ സമിതി അംഗങ്ങൾക്കുള്ള ചിലവും കൂടാതെ മറ്റു ചിലവുകൾക്കും വേണ്ടിവരുന്ന തുക ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ച് സംസ്ഥാന ഖജനാവിൽ നിന്നും പത്തനംതിട്ട ജില്ലാ കളക്ടർക്ക് വഹിക്കാവുന്നതാണ്.
പത്തനംതിട്ട കോടതി സമുച്ചയം സ്ഥലം ഏറ്റെടുപ്പ് : ആകസ്മിക ചാർജ് കുറയ്ക്കും
RECENT NEWS
Advertisment