കുവൈത്ത് സിറ്റി : കൊറോണ വൈറസ് ബാധിച്ച് ചികിൽസയിലായിരുന്ന മലയാളി നഴ്സ് കുവൈത്തിൽ മരണമടഞ്ഞു. പത്തനംതിട്ട മലയാലപ്പുഴ ഏറം പുതുക്കുളത്ത് ജൈസൺ വില്ലയില്‍ അന്നമ്മ ചാക്കോ (59) ആണ് ഇന്ന് ഉച്ചക്ക് മരണമടഞ്ഞത്. അൽ ഷാബ് മെഡിക്കൽ സെന്ററിലെ ഹെഡ് നഴ്സ് ആയ ഇവർ കഴിഞ്ഞ 3 ദിവസമായി കൊറോണ ബാധയെ തുടർന്ന് മുബാറക്ക് അൽ കബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പരേതനായ പി.ടി ചാക്കോയുടെ ഭാര്യയാണ് . പിതാവ് മാവേലിക്കര വെട്ടിയാർ എം.ഓ. പത്രോസ്. മക്കളായ സാറ ടെൺസൺ , തോമസ് ജേക്കബ് എന്നിവർ കുവൈത്തിലുണ്ട് . മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
കൊറോണ ബാധിച്ച് ചികിൽസയിലായിരുന്ന പത്തനംതിട്ട സ്വദേശി നഴ്സ് കുവൈത്തിൽ മരണമടഞ്ഞു
RECENT NEWS
Advertisment