പത്തനംതിട്ട : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച തൈക്കൂട്ടത്തില്‍ സി.പി ലീനയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.
ജനുവരി 21ന് നടന്ന പന്തളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ലാലി ജോണിന് വോട്ട് ചെയ്യാന്‍ ലീനയോട് ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടിരുന്നു. ഈ വിപ്പ് ലംഘിച്ചു എന്നു തെളിഞ്ഞതിനാലാണ് പുറത്താക്കല്‍ നടപടി.