കോവിഡ് പ്രോട്ടോകോള്‍ ലംഘനം ; തിരുവനന്തപുരം പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച സംഭവത്തില്‍ തിരുവനന്തപുരത്തെ പോത്തീസിന്റെ ലൈസന്‍സ് തിരുവനന്തപുരം നഗരസഭ റദ്ദാക്കി. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയത്.

ചൊവ്വാഴ്ചയാണ് നഗരസഭ ആരോഗ്യവിഭാഗം പോലീസിന്റെ സഹായത്തോടെ പോത്തീസില്‍ പരിശോധന നടത്തിയത്. പ്രധാന വാതില്‍ അടച്ചശേഷം ജീവനക്കാര്‍ കയറുന്ന പിന്‍വാതിലിലൂടെ പൊതുജനത്തെ കയറ്റി സ്ഥാപനം പ്രവര്‍ത്തിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 1994ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ വകുപ്പ് 447, കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ദുരന്തനിവാരണ അഥോറിറ്റിയുടെ ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരസഭയും സര്‍ക്കാരും നടത്തുന്ന പ്രവര്‍ത്തനങ്ങളോട് വ്യാപാരസമൂഹം സഹകരിക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.

ഒന്നാം തരംഗകാലത്ത് 2020 ജൂലൈയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച സംഭവത്തില്‍ പോത്തീസിന്റെ ലൈസന്‍സ് നഗരസഭ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പിഴ അടച്ച ശേഷമാണ് സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ചത്. കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പല ഘട്ടങ്ങളിലും പാലിക്കാതെ തുറന്നു പ്രവര്‍ത്തിച്ച പേത്തീസിന് നഗരസഭ നേരത്തേ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെ തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്നും ഇവ പാലിക്കാതെ തുറന്നു പ്രവര്‍ത്തിക്കുകയും കോവിഡ് വ്യാപനത്തിന് ഈ സ്ഥാപനങ്ങള്‍ കാരണമാവുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു നഗരസഭയുടെ നടപടി. നഗരത്തില്‍ സൂപ്പര്‍ സ്പ്രഡിന് ഇടയാക്കും വിധം പ്രവര്‍ത്തിച്ചു എന്നായിരുന്നു പോത്തീസിനും മറ്റൊരു സ്ഥാപനമായ രാമചന്ദ്രന്‍സിനും എതിരായ ആരോപണം.

പിന്നീട് 2020 ഡിസംബറിലും പോത്തീസിന് പൂട്ടുവീണിരുന്നു. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഡിസംബര്‍ 11 ന് അനിയന്ത്രിതമായ തിരക്ക് പോത്തീസില്‍ ഉണ്ടായത്. ഒരുവിധത്തിലുള്ള സാമൂഹിക അകലവും ഇവിടെയുണ്ടായിരുന്നില്ല. സന്ദര്‍ശക രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിരുന്നില്ല. മാര്‍ച്ചില്‍ പോത്തീസ് ഷോ റൂം ജീവനക്കാരെ എസ്‌എല്‍ തിയേറ്ററിനടുത്തുള്ള ഗോഡൗണില്‍ തിങ്ങിപ്പാര്‍പ്പിച്ചിരുന്നത് വിവാദമായിരുന്നു. ഒരു മുറിയില്‍ പതിനഞ്ചു പേര്‍ വരെയാണ് തിങ്ങിപ്പാര്‍ത്തിരുന്നത്. സംഭവം കോര്‍പറേഷന്‍ അധികൃതരെ ഞെട്ടിക്കുകയും ചെയ്തു. ജൂലൈയില്‍ പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കിയ കോര്‍പ്പറേഷന്‍ തന്നെ ഓഗസ്റ്റ് ആദ്യവാരം വില്‍പ്പനയ്ക്ക് അനുമതി നല്‍കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...