തിരുനെല്‍വേലി : സീറോ മലങ്കര സഭയുടെ പത്തനംതിട്ട രൂപത ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് അറസ്റ്റില്‍. മലങ്കര സഭയിലെ ബിഷപ്പും അഞ്ച് വൈദികരുമാണ് അനധികൃത മണല്‍ ഖനനത്തിന് തിരുനെല്‍വേലിയില്‍ അറസ്റ്റിലായത്. ബിഷപ്പിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത. ദേഹാസ്വസ്ഥ്യം ഉണ്ടായതിനെതുടര്‍ന്ന് ബിഷപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെല്‍വേലിയിലെ പൊട്ടലിലാണ് ബിഷപ്പും സംഘവും രഹസ്യമായി 300 ഏക്കര്‍ ഭൂമി കരാറിലെടുത്ത് മണല്‍ ഖനനം നടത്തിയത്. 27000 ചതിരശ്രഅടി പുഴമണല്‍ ഖനനം നടത്തിയതായി തിരുനല്‍വേലി കളക്ടര്‍പറഞ്ഞു.
ഫാദര്‍ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോസ് ചാമക്കാല, ജോസ് കവലയില്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മണല്‍കടത്തിന് സഹായം ചെയ്ത തമിഴ് മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍കിട്ടിയ വിവരത്തിന്റെ അടിസ്ഥനത്തിലാണ് ബിഷപ്പും വികാരി ജനറാളും അടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്തത്.