ശുചിത്വ സന്ദേശ യാത്രയുമായി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ : പോലീസ് സ്റ്റേഷനുകൾ, റെസ്റ്റ് ഹൗസുകൾ, ആശുപത്രികൾ, കോളേജുകൾ എന്നിവ സന്ദർശിച്ച് സംഘം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സെപ്റ്റംബർ 17 ന് ആരംഭിച്ച് ഒക്ടോബർ 02 സ്വച്ഛ് ഭാരത് ദിവസ്- ഗാന്ധി ജയന്തി ദിനത്തിൽ അവസാനിക്കുന്ന കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ നടക്കുന്ന സ്വച്ഛ്താ ഹി സേവ 2025 ക്യാമ്പയിൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ പര്യടനം നടത്തി ജില്ലാ ശുചിത്വ മിഷൻ സംഘം. ശുചിത്വ സന്ദേശ യാത്ര എന്ന പേരിൽ നടത്തുന്ന സന്ദർശത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്ത് പരിധികളിലും സംഘം ശുചിത്വ സന്ദേശവുമായി എത്തും. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പോലീസ് സ്റ്റേഷനുകൾ, റെസ്റ്റ് ഹൗസുകൾ, ആരാധനാലയങ്ങൾ, സ്വകാര്യ ആശുപത്രികൾ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, വഴിയോര വിശ്രമ കേന്ദ്രങ്ങൾ, കുട്ടികളുടെ പാർക്കുകൾ, പബ്ലിക്ക് മാർക്കറ്റുകൾ എന്നിവയിലൂടെ മനോഭാവ മാറ്റ- ബോധവൽക്കരണ ക്യാമ്പയിൻ പ്രവർത്തനമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിലൂടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായി- സ്ഥാപനങ്ങളുമായും നേരിട്ടു സംവദിക്കുന്നതും കൂടി ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിക്കുന്നത്.

ഇലന്തൂർ, പന്തളം, കോന്നി ബ്ലോക്ക് പഞ്ചായത്തുകളിലൂടെയുളള യാത്ര സംഘം പൂർത്തിയക്കി. ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (എസ്ഡബ്ല്യുഎം) ആദർശ് പി കുമാർ, റാന്നി- മല്ലപ്പള്ളി റിസോഴ്സ് പേഴ്സൺ അശ്വതി വിജയൻ എന്നിവരാണ് ശുചിത്വ സന്ദേശയാത്രയിലെ അംഗങ്ങൾ. സ്വച്ഛ്താ ഹി സേവ 2025 ക്യാമ്പയിന്റെ ഭാഗമായുളള ശുചിത്വ സന്ദേശയാത്ര സെപ്റ്റംബർ 30 ന് അവസാനിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...