പത്തനംതിട്ട : സഹകരണ രംഗത്തെ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാന്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നടപടിയ്ക്കെതിരെയും അക്രമ മാര്‍ഗത്തിലൂടെ ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിച്ച് സഹകരണ ബാങ്ക് വെട്ടിപ്പിടിക്കുന്ന ജനാധിപത്യ ധ്വംസന പ്രവര്‍ത്തനത്തിനതിരെയും സഹകരണ ജനാധിപത്യവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയൂടെ ആഭിമുഖ്യത്തില്‍ 2025 ജനുവരി മാസം 15-ാം തീയതി രാവിലെ 9.30 മണിയ്ക്ക് ജില്ലാ ജോയിന്‍റ് രജിസ്ട്രാര്‍ ഓഫീസുനുമുന്നില്‍ സഹകാരികള്‍ ധർണ്ണ നടത്തുന്നതിന് ജില്ലാ സഹകരണ ജനാധിപത്യ വേദി നേതൃയോഗം തീരുമാനിച്ചു. ധര്‍ണ്ണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. ആന്‍റോ ആന്‍റണി എം.പി, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, പഴകുളം മധു, അഡ്വ. കെ. ശിവദാസന്‍ നായര്‍ തുടങ്ങി സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. നേതൃയോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ അഡ്വ. കെ. ജയവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ടി.കെ. സാജു, കാട്ടൂര്‍ അബ്ദുള്‍കലാം ആസാദ്, ലിജു ജോര്‍ജ്, തോപ്പില്‍ ഗോപകുമാര്‍, എസ്.വി. പ്രസന്നകുമാര്‍, റെജി പണിക്കമുറി, സുഗതകുമാരി, അബ്ദുള്‍കലാം ആസാദ്, റനീസ് മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1