കെടുകാര്യസ്ഥതയുടെ പര്യായമായി പത്തനംതിട്ട ജില്ലാ ജയില്‍ നിര്‍മ്മാണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കെടുകാര്യസ്ഥതയുടെ പര്യായമായി പത്തനംതിട്ട ജില്ലാ ജയില്‍ നിര്‍മ്മാണം. പണി തുടങ്ങിയിട്ട് എഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജില്ലാ ജയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുകയാണ്. പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍വേണ്ടി  2018ലാണ് പത്തനംതിട്ട കണ്ണങ്കരയിലുള്ള ജില്ലാ ജയിലിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ വിവിധ കേസുകളില്‍ പിടിക്കപ്പെടുന്ന പ്രതികളെ സമീപ ജില്ലകളിലെ ജയിലുകളിലേക്കാണ് മാറ്റുന്നത്. ഇതോടെ  സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടിയിരുന്ന ഈ ജയിലുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി.

കൊല്ലം, തിരുവനന്തപുരം, കൊട്ടാരക്കര, അട്ടക്കുളങ്ങര, മാവേലിക്കര എന്നിവടങ്ങളിലെ സബ് ജയിലുകളിലേക്കാണ് പത്തനംതിട്ട ജില്ലയിലെ പ്രതികളെ ഇപ്പോള്‍ റിമാന്റ് ചെയ്യുന്നത്. ദൂരം കാരണം ജയിലിലേക്കും കോടതിയിലേക്കും പ്രതികളെ കൊണ്ടുപോകുന്നത് ഉദ്യോഗസ്ഥര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പ്രതികളെ കൊണ്ടുപോകാന്‍ പോലീസ് വാഹനത്തിന്റെ അഭാവമുള്ളതിനാല്‍ പലപ്പോഴും കെ.എസ്.ആര്‍.റ്റി.സി ബസുകളില്‍ ആണ് പ്രതികളെ കൊണ്ടുപോകുന്നത്.

2019 ലാണ് പുതിയ ജില്ലാ ജയില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. വിവിധ കാരണങ്ങളാല്‍ പല തവണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. പാറനിറഞ്ഞ പ്രദേശമായതിനാല്‍ സെപ്ടിക് ടാങ്കുകള്‍ സ്ഥാപിക്കുവാനുള്ള ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു. ആധുനിക രീതിയില്‍ നിര്‍മ്മാണം ആരംഭിക്കുവാനുള്ള അനുമതി ലഭിച്ചതോടെ ആണ് നിര്‍മ്മാണം വീണ്ടും തുടങ്ങിയത്. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. ഒന്നാം ഘട്ട നിര്‍മ്മാണത്തില്‍ മൂന്നാമത്തെ ബ്ലോക്കും രണ്ടാം ഘട്ട നിര്‍മ്മാണത്തില്‍ ഒന്നും രണ്ടും ബ്ലോക്കുകളുമാണ് ഉള്‍പ്പെടുക. മൂന്നാമത്തെ ബ്ലോക്കില്‍ ആയിരിക്കും പ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.

പത്തനംതിട്ട ജില്ലയിലെ 23 സ്റ്റേഷനുകളില്‍ നിന്നുള്ള റിമാന്റ് പ്രതികളെയാണ് ജില്ല ജയിലില്‍ പാര്‍പ്പിക്കുന്നത്. പുതിയ ജയിലില്‍ 180 തടവുകാര്‍ക്ക് കഴിയുവാനാകും. ചതുരാകൃതിയില്‍ മൂന്ന് ബ്ലോക്കുകളായാണ് ജയില്‍ നിര്‍മ്മിക്കുന്നത്. ആദ്യത്തെ ബ്ലോക്കില്‍ രണ്ട് നിലയും ബാക്കി രണ്ട് ബ്ലോക്കുകള്‍ മൂന്ന് നിലകളിലുമാണ്. താഴത്തെ നില പൂര്‍ണ്ണമായി ജയിലിന് ഉപയോഗിക്കാം. മൂന്ന് നിലകളിലായി 19 ഇരട്ട സെല്ലും 17 സിംഗിള്‍ സെല്ലുമാണ് ഉള്ളത്. ഒരു ഇരട്ട സെല്ലില്‍ പത്ത് പേരെയും സിംഗിള്‍ അഞ്ച് പേരെയും പാര്‍പ്പിക്കാം. 5269 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ 82 സെന്റില്‍ ആണ് ജില്ലാ ജയിലുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒന്നാമത്തെ നിലയ്ക്ക് 5.5 കോടി രൂപയും രണ്ടും മൂന്നും നിലകള്‍ക്കായി 12.5 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ജില്ലാ ജയിലിന്റെ  കാരാര്‍ അവസാനിക്കാറായതോടെ കരാര്‍ പുതുക്കി പണി വേഗത്തിലാക്കാനാണ് അധികൃതരുടെ ശ്രമം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...