പത്തനംതിട്ട ജില്ലാ പഞ്ചായത്തിന് ആര്‍ദ്ര കേരളം പുരസ്‌കാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യ അനുബന്ധ മേഖലകളില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനത്തിന് പത്തനംതിട്ട ജില്ല പഞ്ചായത്തിന് ആര്‍ദ്ര കേരളം പുരസ്‌കാരം. തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുരസ്‌കാരം വിതരണം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു. അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലെ പ്രവര്‍ത്തന മികവ്, കുന്നന്താനത്ത് സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില്‍ ഒരുക്കിയ പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണ പ്ലാന്റ്, ഹരിത കര്‍മ സേനയ്ക്ക് ഇലക്ട്രിക്ക് ഓട്ടോ നല്‍കല്‍, സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ വെയിന്റിങ് മെഷീന്‍, വാട്ടര്‍ പ്യൂരിഫയര്‍, ഷീ ടോയ്‌ലറ്റ്, പൊതുജനാരോഗ്യ സംരക്ഷണത്തിന് ആരംഭിച്ച ഓപ്പണ്‍ ജിം, ബഡ്സ് സ്‌കൂളുകളിലെ കുട്ടികളുടെ പഠനത്തിനും തൊഴില്‍ പരിശീലനത്തിനായുള്ള പദ്ധതികള്‍, വയോജന രംഗത്ത് നടപ്പാക്കിയ വീല്‍സ് ഓണ്‍ മീല്‍സ് എന്നിവയാണ് പുരസ്‌കാര നേട്ടത്തിന് അര്‍ഹമാക്കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, വൈസ് പ്രസിഡന്റ് ബീന പ്രഭ , സ്ഥിരം സമിതി അധ്യക്ഷരായ ആര്‍. അജയ കുമാര്‍, ജിജി മാത്യു, സി.കെ ലതാ കുമാരി, ലേഖ സുരേഷ്, അംഗങ്ങളായ സി. കൃഷ്ണകുമാര്‍, ജസി അലക്സ് , മായ അനില്‍കുമാര്‍. രാജി പി. രാജപ്പന്‍, ജിജോ മോഡി, അജോമോന്‍, സൂപ്രണ്ട് ഡോ. നിധീഷ് ഐസക്ക് സമുവേല്‍, ഡോ . സാറ നന്ദന മാത്യു, ഡോ. ഗോപകുമാര്‍, പി. ആര്‍.ഒ ലെയ സി. ചാക്കോ, അനു തോമസ്, അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് ലഭിച്ച എംബിഎഫ്എച്ച്ഐ സര്‍ട്ടിഫിക്കറ്റും ഭരണസമിതി ഏറ്റുവാങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...