പത്തനംതിട്ട : ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ജനറൽ ബോഡി മീറ്റിങ്ങിൽ 2024 ലേക്കുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. രക്ഷാധികാരി ശ്രീ മോനി ഒടികണ്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ശ്രീ വിഷ്ണു സ്വാഗതവും തുടർന്ന് സെക്രട്ടറി സുഭാഷ് തോമസ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് 2024 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് വിഷ്ണു.വി, ജനറൽ സെക്രട്ടറി ജയേഷ് കുറുപ്പ്, ട്രഷറർ വർഗീസ് മോടിയിൽ, രക്ഷാധികാരികൾ മോനി ഒടികണ്ടത്തിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ് അങ്ങാടിക്കൽ, വൈസ് പ്രസിഡന്റ് ബോബി പുളിമൂട്ടിൽ, ജോയിന്റ് സെക്രട്ടറി വിനീത്.വി, മെമ്പർഷിപ് സെക്രട്ടറി രെഞ്ചു ആർ നായർ. ജോയിന്റ് ട്രഷറർ അരുൺ പ്രസാദ്, ലേഡീസ് വിങ്ങ് പ്രസിഡന്റ് ഷീലു വർഗീസ്, ലേഡീസ് വിങ്ങ് സെക്രട്ടറി സിജി തോമസ്, ചാരിറ്റി കൺവീനർ സുനു കുരുവിള, എബിൻ ജോൺ, ഓഡിറ്റർ സജു ഡാനിയൽ, മീഡിയ കൺവീനർ വിഷ്ണു പി സോമൻ, സോഷ്യൽ മീഡിയ രഞ്ജു.ആർ, സുഭാഷ് തോമസ്, ആർട്സ് & എന്റർടൈൻമെന്റ് സെക്രട്ടറിമാർ ലിജൊ ബാബു, ജെയ്‌സൺ, മഹേഷ് ജി കുറുപ്പ്, സ്പോര്‍ട്സ് കോർഡിനേറ്റർമാർ അരുൺ കുമാർ, അജിത് എ എസ്, മെഡിക്കൽ കോര്‍ഡിനേറ്റർമാർ റോബിൻ ജോർജ്, ബിജൊ തോമസ്, രേഷ്മ ഗോപിനാഥ്, ലിബി ജയ്സൺ, ജോബ് സെൽ കോർഡിനേറ്റർമാർ അനിൽ കുമാർ, അജി പി ജോയ്, അജി ടി മാത്യു, വിഷ്ണു പി സോമൻ, നോർക്ക രെജിസ്‌ട്രേഷൻ സുഭാഷ് തോമസ്, ബിജോയ്, ശ്യാം എസ് പിള്ള, ലീഗൽ അഡ്വൈസർ അജു റ്റി കോശി എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ രാജീവ് പി മാത്യു, വിനോജ് മത്തായി, ഫിന്നി എബ്രഹാം, ബിനു പുത്തൻപുരക്കൽ,ബിനു കോന്നി,മോൻസി ബാബു,ലിജു ഏബ്രഹാം, ജേക്കബ് കൊന്നക്കൽ, സൈമൺ ജോർജ്, ജയഘോഷ് എസ്, റെജി ജോർജ്, വിനു, രാകേഷ് കെ എസ് , ജിതു രാജ്,അഞ്ജു മോൾ വിഷ്ണു, ആഷാ എ നായർ, ദയാ ശ്യാം, കുസുമം ബിജോയ്, ജിജിന ഫക്രുദീൻ എന്നിവരാണ്.