Monday, April 28, 2025 1:46 pm

എല്ലാ ലൈഫ് ​ഗുണഭോക്താക്കളിലേക്കും ടോയ്ലറ്റ് എത്തിക്കുക ലക്ഷ്യമിട്ട് വിപുലമായ പദ്ധതി തയ്യാറാക്കി പത്തനംതി‌ട്ട ജില്ലാ ശുചിത്വ മിഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എല്ലാ ലൈഫ് ​ഗുണഭോക്താക്കളിലേക്കും ടോയിലറ്റ് എത്തിക്കുക ലക്ഷ്യമിട്ട് വിപുലമായ പദ്ധതി തയ്യാറാക്കി പത്തനംതി‌ട്ട ജില്ലാ ശുചിത്വ മിഷൻ. ജില്ലയിലെ ​ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ​ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ശൗചാലയത്തിന് പണം ലഭ്യമാകാത്ത നിരവധി ​​ഗുണഭോക്താക്കളുണ്ട്. ഇവരെ ലക്ഷ്യമിട്ട് വിപുലമായ ബ്ലോക്കുതല ​ഗുണഭോക്തൃ സം​ഗമം നടത്താൻ ഒരുങ്ങുകയാണ് ജില്ലാ ശുചിത്വ മിഷൻ.
പത്തനംതിട്ട ജില്ലയിലെ എല്ലാവർക്കും അടച്ചുറപ്പുളളതും വൃത്തിയുളളതുമായ ശൗചാലയം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ജില്ലാ മിഷൻ ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കപ്പെടുന്ന ​ഗുണഭോക്തൃ സം​ഗമത്തിലൂടെ വ്യക്തികൾക്ക് സ്വച്ഛ് ഭാരത് മിഷൻ (​ഗ്രാമീൺ) (എസ്ബിഎം (ജി)) പദ്ധതിയിലൂടെ ശൗചാലയം നിർമ്മിക്കാനുളള തുക ലഭ്യമാക്കാനുളള നടപടികൾ സ്വീകരിക്കും.

​ജില്ലയിലെ ​ഗ്രാമപഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ലൈഫ് ​ഗുണഭോക്താക്കളാണെങ്കിൽ അവർക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനുളളിൽ തുക ലഭ്യമാക്കുന്നതായിരിക്കും. വാർഷിക പദ്ധതിയിൽ ഉൾപ്പെടാത്ത ​ഗുണഭോക്താക്കൾക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ ഫണ്ട് ലഭ്യമാകുന്നതിന് ആവശ്യമായ പദ്ധതി അതാത് തദ്ദേശ സ്ഥാപനങ്ങളെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് ഉചിതമായ നടപടിയും സം​ഗമത്തിൽ വെച്ച് സ്വീകരിക്കുന്നതായിരിക്കും. ഗുണഭോക്തൃ സം​ഗമത്തിൽ പങ്കെടുക്കുന്ന യോ​​ഗ്യരായ എല്ലാവർക്കും ശൗചാലയം ലഭ്യമാക്കുക എന്നതാണ് പരിപാടിയിലൂടെ ശുചിത്വ മിഷൻ ലക്ഷ്യമിടുന്നത്. പത്തനംതിട്ട ജില്ലയിൽ നടത്തുന്ന ബ്ലോക്കുതല സം​ഗമത്തിന്റെ സമയക്രമവും ജില്ല ശുചിത്വ മിഷൻ പ്രഖ്യാപിച്ചു. ഇലന്തൂർ ബ്ലോക്കിൽ ഡിസംബർ മാസം 18 ന് ആണ് സം​ഗമം ന‌‌ടക്കുക. പന്തളം, മല്ലപ്പള്ളി, പറക്കോട്, കോന്നി, റാന്നി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തുകളിൽ ഡിസംബർ 19 ന് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ ഡിസംബർ മാസം 20 ന് ആണ് സം​ഗമം സംഘടിപ്പിക്കുന്നത്. അതാത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ വെച്ചാകും സം​ഗമം നടത്തുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീ​ട്ടി​ലെ ഗാ​രേ​ജി​ൽ നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾ​ക്ക് തീ​പി​ടി​ച്ചു

0
മ​നാ​മ : ബ​ഹ്റൈ​നി​ലെ സ​ന​ദി​ൽ വീ​ട്ടി​ലെ ഗാ​രേ​ജി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ട് കാ​റു​ക​ൾ​ക്ക്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച

0
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി...

ബൈക്ക് മോഷണക്കേസിലെ പ്രതികൾ പിടിയിൽ

0
കോട്ടയം : ബൈക്ക് മോഷണക്കേസിലെ പ്രതികൾ പിടിയിൽ. അശോക്(18), ശുക്രൻ(20)എന്നിവരെയാണ് കമ്പത്ത്...

താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കൂറ്റൻ പാറ അടര്‍ന്ന് വീണ് അപകടം. ഇന്ന്...