പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കിടയിൽ മാലിന്യ സംസ്കരണത്തെക്കുറിച്ചുളള അവബോധം വളർത്തുന്നതിനായി ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ച് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ. സ്കൂൾ കുട്ടികളിൽ ശുചിത്വ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുതലത്തിലും നഗരസഭതലത്തിലും ജില്ലാ ശുചിത്വ മിഷൻ ചിത്രപ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്. 2024 സ്വച്ഛതാ ഹി സേവ (എസ്എച്ച്എസ് 2024) ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്ര രചന മത്സരത്തിലൂടെ ലഭിച്ച കുട്ടികളുടെ രചനകളാണ് പ്രദർശനത്തിന് എത്തിക്കുന്നത്.
പന്തളം ബ്ലോക്ക് പഞ്ചായത്തുതല ചിത്രപ്രദർശനം തുമ്പമൺ എംജി എച്ച്എസ്എസ്സിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനീഷ് മോൻ നിർവഹിച്ചു. തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക്, പന്തളം ബ്ലോക്ക് പഞ്ചായത്ത് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ പി കെ റെജി, എക്സ്റ്റൻഷൻ ഓഫീസർ (വനിതാ ക്ഷേമം) ഡി അനിൽ കുമാർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്‍സൺമാരായ സൗമ്യ, അനിതാ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക് കുട്ടികൾക്ക് ശുചിത്വ സന്ദേശം നൽകി. കോയിപ്രം ബ്ലോക്ക് പഞ്ചായത്തുതല ചിത്രപ്രദർശനം ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. എക്സ്റ്റൻഷൻ ഓഫീസർ (വനിതാ ക്ഷേമം) എം ലിമിയ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്‍സൺമാരായ അശ്വതി, രമ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ചിത്രപ്രദർശനങ്ങൾ സ്കൂൾ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള ആണ് ഇവന്റ് കൺവീനർ.