കെഎംഎംഎല്ലിൽ ജോലി വാഗ്ദാനംചെയ്ത് 25 ലക്ഷം തട്ടി ; ലീ​ഗ് നേതാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പൊതുമേഖലാസ്ഥാപനമായ കെഎംഎംഎല്ലിൽ ജോലി വാഗ്ദാനംചെയ്ത് 25 ലക്ഷം തട്ടിയെന്ന പരാതിയിൽ മുസ്‌ലിം ലീഗ് നേതാവിന്റെ പേരിൽ കേസെടുത്തു. ലീഗ് ദേശീയ കൗൺസിൽ അംഗമായ ശൂരനാട് സ്വദേശി അബ്ദുൾ വഹാബി(65)ന്റെ പേരിലാണ്‌ ചവറ പോലീസ് കേസെടുത്തിരിക്കുന്നത്. പന്മന വടക്കുംതല സ്വദേശി താജുദീനാണ് പണം നഷ്ടമായത്. കെഎംഎംഎല്ലിൽ ഇല്ലാത്ത തസ്തികയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് കൊല്ലത്ത് ലീഗ് നേതാവ് അബ്ദുൾ വഹാബ് ലക്ഷങ്ങൾ കൈപറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എച്ച്ആർ ഡിപ്പാർട്മെന്റിൽ ജോലി വാങ്ങിനൽകാം എന്നായിരുന്നു യൂണിയൻ നേതാവുകൂടിയായ അബ്ദുൾ വഹാബിന്റെ വാ​ഗ്ദാനം.

ലീഗിലെ ഉന്നത നേതാക്കളുമായുള്ള ബന്ധങ്ങളാണ് പ്രതി തട്ടിപ്പിനായി ഉപയോഗിച്ചത്. കുഞ്ഞാലികുട്ടിയുടേയും ഇബ്രാഹിം കുഞ്ഞിന്റെയും ആളുകൾ ഇപ്പോഴും കമ്പനിയിൽ ഉണ്ടെന്ന് വഹാബ് പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പലപ്പോഴായി, അഞ്ചുലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി തുക നേരിട്ടുമാണ് നൽകിയത്. പറഞ്ഞ സമയത്ത് ജോലി ലഭിക്കാത്തതിനെ തുടർന്ന് പണം ആവശ്യപ്പെട്ടപ്പോൾ താ‍ജുദ്ദീനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട എഡിഎം

0
പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട അഡീഷണല്‍ ജില്ല...

വായനയിലൂടെ അറിവിന്റെ ഉന്നതിയിലെത്താം : ദീനാമ്മ റോയി

0
പന്തളം : അറിവിന്റെ ഉന്നതിയിലെത്താനുള്ള ശരിയായ വഴി വായനയാണെന്ന് ജില്ല പഞ്ചായത്ത്...

ജില്ലയില്‍ സ്‌കൂളുകളിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

0
പത്തനംതിട്ട : പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍...

ഐ.എഫ്.എഫ്.കെ കൊച്ചിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ സൂചന ; തലസ്ഥാനത്ത് കടുത്ത പ്രതിഷേധം, സാംസ്കാരിക...

0
തിരുവനന്തപുരം: തലസ്ഥാന നഗരി മൂന്ന് ദശാബ്‍ദക്കാലമായി സാക്ഷ്യം വഹിച്ച അന്താരാഷ്ട്ര ചലച്ചിത്ര...