പത്തനംതിട്ട: കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 10,11 തീയതികളില്‍ നാഷണല്‍ സ്‌പോര്‍ട്‌സ് വില്ലേജ്, നാഷണല്‍ യുപി സ്‌കൂള്‍, വാഴമുട്ടം ഈസ്റ്റ്, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളില്‍വെച്ച് നടക്കും. സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള യോഗ്യതാ മത്സരമായി നടത്തുന്ന ജില്ലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കലക്ടറും ജില്ലാ റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ദിവ്യ എസ് അയ്യര്‍ ഐഎഎസ് 11ന് രാവിലെ 10:00 മണിക്ക് നിര്‍വഹിക്കും.
ഷൂട്ടിംഗ് റേഞ്ചിന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റുമായ സ്വപ്നില്‍ മഹാജന്‍ ഐപിഎസ് നിര്‍വ്വഹിക്കും. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത കായിക താരങ്ങളെ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കുകയുള്ളൂ. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഫേണ്‍: 919496468201,917012900027