പത്തനംതിട്ട : കേരളപ്പിറവിയുടെ അറുപത്തിനാലാംവാർഷികവും,സ്നേഹപൂർവ്വം പദ്ധതിയുടെ ഒന്നാം വാർഷികവുംആഘോഷിച്ച് ഇലവുംതിട്ട ജനമൈത്രി പോലീസ്. സ്റ്റേഷൻപരിധിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കിടപ്പു രോഗികളെ സഹായിക്കുന്ന പദ്ധതിയാണ്”സ്നേഹപൂർവ്വം” എന്നപേരിൽകഴിഞ്ഞ ഒരു വർഷക്കാലമായി നടത്തിവരുന്നത്.കഴിഞ്ഞവർഷം നവംബർ ഒന്നിന് കേരളപ്പിറവിദിനത്തിലാണ്സ്നേഹപൂർവ്വം പദ്ധതി ആരംഭിച്ചത്.
ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷാ, ആർപ്രശാന്ത് എന്നിവരുടെനേതൃത്വത്തിലുള്ള ഗൃഹസമ്പർക്ക കാമ്പയിനിലൂടെകണ്ടെത്തിയ തികച്ചും അർഹരായവർക്ക് ആണ്. പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പള വിഹിതത്തിൽ നിന്നും സഹായം എത്തിക്കുന്നത്. ഇപ്പോൾ സ്നേഹപൂർവ്വം പദ്ധതിക്ക് മറ്റ് സുമനസ്സുകളുടെസഹായവും ലഭ്യമാകുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച വാർഷിക ആഘോഷം എസ്.എച്ച്.ഒ എം ആർ സുരേഷ് ഉദ്ഘാടനംചെയ്തു.
സബ്ഇൻസ്പെക്ടർ ടി.ജെ ജയേഷ് സ്നേഹപൂർവ്വം കുടുംബത്തിലെ മുതിർന്ന അംഗമായ കല്യാണിഅമ്മയെ പൊന്നാടയണിയിച്ച് ആദരിക്കുകയും പുതുവസ്ത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കേരള പോലീസ് അസോസിയേഷൻ ജില്ലാ ജോയിൻ സെക്രട്ടറി കെ എസ് സജു ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, രാജശേഖരൻ നായർ, എസ് ശ്രീജിത്ത്, ശ്യാംകുമാർ, വളണ്ടിയർ അശോക് മലഞ്ചെരുവിൽ എന്നിവർ നേതൃത്വം നൽകി.