പത്തനംതിട്ട : കോവിഡ് കേസുകളുടെ ബാഹുല്യം മൂലം പത്തനംതിട്ട ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി. ഇതേ തുടര്‍ന്ന് നാളെ മുതല്‍ കാര്‍ഡിയോളജി , ഒപി, കാഷ്വാലിറ്റി, ഡയാലിസിസ് സേവനങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചു.
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളെ മറ്റു ആശുപത്രികളിലേയ്ക്ക് അയക്കുകയോ ഡിസ്ചാര്‍ജ് ചെയ്യുകയോ വേണമെന്നും കത്തില്‍ പറയുന്നു. ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 293 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി ജനറല്‍ ആശുപത്രിയെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.