പത്തനംതിട്ട ജില്ലയില്‍ ആറു പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാറിന്‍റെ രണ്ടാം നൂറുദിന പരിപാടിയില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ആറു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു. മൈലപ്ര, നാറാണംമൂഴി, തെള്ളിയൂര്‍, കുറ്റൂര്‍, കവിയൂര്‍, സീതത്തോട് എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്.

കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുവരെ ഒ.പി സൗകര്യം, ശ്വാസ്-ആശ്വാസ് ക്ലിനിക്കുകള്‍, മൂന്നു ഡോക്ടര്‍ന്മാരുടെയും നാലു സ്റ്റാഫ് നഴ്‌സുമാരുടെയും സേവനം, ഇ-ഹെല്‍ത്ത്, റഫറല്‍ സംവിധാനം, വിദഗ്ധ ഡോക്ടര്‍മാരുമായി ടെലി കണ്‍സള്‍ട്ടേഷന്‍, ജനസൗഹൃദ അന്തരീക്ഷം എന്നീ സൗകര്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാകും. ശ്വാസകോശ രോഗങ്ങള്‍ക്ക് ശ്വാസ് ക്ലിനിക്കും വിഷാദരോഗത്തിന് ആശ്വാസ് ക്ലിനിക്കും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കുന്നു.

മൊത്തം ജനങ്ങളുടെയും ആരോഗ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഇ-ഹെല്‍ത്ത് സംവിധാനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സാ സംവിധാനത്തില്‍ ഉപയോഗപ്പെടുത്തുന്നു. വിദഗ്ധ ഡോക്ടര്‍ന്മാരുടെ സേവനം വിദൂരതയില്‍ നിന്നു ലഭ്യമാക്കുന്നതിനു ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം വഴി ലഭ്യമാക്കുന്നു.

പൊതുജന സൗഹൃദമായ അന്തരീക്ഷം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കും.
ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിനുമായി സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്നോ എന്‍.എച്ച്.എം ഫണ്ടില്‍ നിന്നോ 15 ലക്ഷം രൂപയും ബാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും കണ്ടെത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി ഇതുവരെ പത്തനംതിട്ട ജില്ലയില്‍ 16 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. പുതിയതായി ആറു കേന്ദ്രങ്ങളെകൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതോടെ ആകെ 22 കുടുംബാരോഗ്യ കേന്ദ്രങ്ങളാകും ജില്ലയില്‍

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...