Thursday, July 3, 2025 11:24 am

ഫീസടയ്‌ക്കാന്‍ മൂന്ന്‌ ദിവസം മാത്രം ; വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും വലയുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷയ്‌ക്ക്‌ ഫീസടച്ച്‌ അപേക്ഷിക്കാന്‍ മൂന്നു ദിവസം മാത്രം അനുവദിച്ച വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തില്‍ വലഞ്ഞ്‌ വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും. ഡിസംബര്‍ 18 മുതല്‍ നടക്കുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷാ വിജ്‌ഞാപനം ബുധനാഴ്‌ച വൈകിട്ടാണ്‌ പുറത്തിറക്കിയത്‌. ഇതു പ്രകാരം പരീക്ഷാ കേന്ദ്രങ്ങളില്‍ ഫീസടച്ച്‌ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 16 ആണ്‌.

ആകെയുള്ള അഞ്ച്‌ ദിവസങ്ങളില്‍ ദീപാവലിയും ഞായറാഴ്‌ചയും അവധി ദിനങ്ങള്‍ വരുന്നതോടെ മൂന്നു ദിവസം മാത്രമാണ്‌ അപേക്ഷാ സമര്‍പ്പണത്തിന്‌ ലഭിക്കുക. പരീക്ഷാ ഫീസായി റെഗുലര്‍, കമ്പാര്‍ട്ട്‌മെന്റല്‍ വിഭാഗം വിദ്യാര്‍ഥികള്‍ ഓരോ വിഷയത്തിനും യഥാക്രമം 175 , 225 രൂപയ്‌ക്കു പുറമേ 40 രൂപ സര്‍ട്ടിഫിക്കറ്റ്‌ ഫീയായും ഒടുക്കണം. പരമാവധി മൂന്ന്‌ വിഷയങ്ങള്‍ക്ക്‌ അപേക്ഷിക്കുന്നതിന്‌ ഉയര്‍ന്നതുക ഫീസായി അടയ്‌ക്കണമെന്നതിനാല്‍ അപേക്ഷയ്‌ക്കായി ചുരുങ്ങിയ ദിവസം മാത്രം അനുവദിച്ചത്‌ രക്ഷിതാക്കളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്‌.

ഒന്നാം വര്‍ഷ പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും ഒപ്പം രണ്ടാം വര്‍ഷ പരീക്ഷയില്‍ പരാജയപ്പെട്ടവരും ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ എഴുതുമെന്നിരിക്കെ ഇത്രയും പേര്‍ ഒരുമിച്ച്‌ അപേക്ഷ സമര്‍പ്പിക്കാന്‍ സ്‌ക്കൂളിലെത്തുമ്പോള്‍ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കാനാകാത്ത അവസ്‌ഥ വരും. റഗുലര്‍, ഓപ്പണ്‍ സ്‌കൂള്‍, കമ്പാര്‍ട്ട്‌മെന്റല്‍ വിഭാഗങ്ങളിലായി ആയിരത്തിനടുത്ത്‌ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന കേന്ദ്രങ്ങളുണ്ട്‌. ഇത്തരം കേന്ദ്രങ്ങളില്‍പോലും വെറും മൂന്നു ദിവസങ്ങളിലായി അപേക്ഷയും ഫീസും സ്വീകരിച്ച്‌ പരീക്ഷാ രജിസ്‌ട്രേഷന്‍ നടത്തുകയെന്നത്‌ അപ്രായോഗികമായതിനാല്‍ അപേക്ഷാ തീയതി നീട്ടി നല്‍കണമെന്ന്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍  ആവശ്യപ്പെട്ടു

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചൂരക്കോട് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേ ആഘോഷം ഉദ്ഘാടനം ചെയ്തു

0
ചൂരക്കോട് : എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മെറിറ്റ്...

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് അപകടം; നിരവധി പേർക്ക് പരിക്കെന്ന് നിഗമനം

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് അപകടം. 14ാം വാർഡ്...

സോഡാ -നാരങ്ങാവെള്ളത്തിന് പുഴു FREE ; ഫുഡ് ആന്‍ഡ്‌ സേഫ്ടിയോ ? അവരൊന്നും...

0
കുമ്പനാട് : കഴിഞ്ഞദിവസം കുമ്പനാട് ജംഗ്ഷനിലെ ഒരു ബേക്കറിയില്‍ നിന്നും സോഡാ-നാരങ്ങാവെള്ളം...

കുണ്ടും കുഴിയും നിറഞ്ഞ് വൃന്ദാവനം-മുക്കുഴി, വൃന്ദാവനം-പുത്തൂർമുക്ക് റോഡുകള്‍

0
റാന്നി : കുണ്ടും കുഴിയും നിറഞ്ഞ് വൃന്ദാവനം-മുക്കുഴി,...