ഗതാഗതക്കുരുക്കില്‍ പത്തനംതിട്ട ; നഗരത്തിലെ ഗതാഗത നിയന്ത്രണം പാളുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുമ്പോഴും ഇത് പരിഹരിക്കാന്‍ നടപടിയില്ല. നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ ഒന്നായ ഗാന്ധി സ്ക്വയറിലാണ് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭപ്പെടുന്നത്. മിനി സിവില്‍ സ്റ്റേഷന്‍ റോഡ്‌, ജനറല്‍ ആശുപത്രി റോഡ്‌, കെ.എസ്.ആര്‍.റ്റിസി റോഡ്‌, പോസ്റ്റ് ഓഫീസ് റോഡ്‌, പോലീസ് സ്റ്റേഷന്‍ എന്നിവടങ്ങളില്‍ നിന്നെല്ലാം വാഹനങ്ങള്‍ ഗാന്ധി സ്ക്വയറില്‍ എത്തിയതിന് ശേഷമാണ് പലയിടങ്ങളിലേക്ക് തിരിഞ്ഞുപോകുന്നത്. എന്നാല്‍ ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ ഒന്നിച്ച് എത്തുമ്പോള്‍ സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന ഗാന്ധി സ്ക്വയറില്‍ ഗതാഗത കുരുക്കും വര്‍ദ്ധിക്കുകയാണ്.

വാഹനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വരുമ്പോള്‍ പെട്ടന്ന് ബ്രേക്ക് ചെയ്യുന്നതും ട്രാഫിക് തെറ്റിച്ച് വാഹനങ്ങള്‍ പോകുന്നതും കാരണം വാഹനങ്ങള്‍ തമ്മില്‍ ഉരസുന്നതും ചെറിയ അപകടങ്ങള്‍ നടക്കുന്നതും പലപ്പോഴും യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റത്തിനും കാരണമായി തീരുന്നുണ്ട്. ഗാന്ധി സ്ക്വയറില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കാത്തതും ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നു. രാവിലെ ഒന്‍പത് മണി മുതല്‍ തുടങ്ങുന്ന വാഹനത്തിരക്ക് ഉച്ചയോടെയാണ് ശാന്തമാവുക. പകല്‍ സമയത്ത് ഗതാഗതം നിയന്ത്രിക്കാന്‍ പോലീസും ഹോം ഗാര്‍ഡും ഉണ്ടെങ്കിലും ഇവരുടെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...