എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച പത്തനംതിട്ട കണ്ണങ്കര സ്വദേശിക്ക് 35 വർഷം കഠിന തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച പത്തനംതിട്ട കണ്ണങ്കര സ്വദേശിക്ക് 35 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കണ്ണങ്കര ചുട്ടിപ്പാറ പുത്തൻ വീട്ടിൽ ബാബുവിനെ (45) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജ് ജയകുമാർ ജോൺ പോക്സോ ആക്ട് 3, 4, 5, 6 വകുപ്പുകൾ പ്രകാരം 35 വർഷം കഠിന തടവിനും 125000 രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കിയില്ലെങ്കിൽ 2 വർഷം അധിക കഠിന തടവിനുമാണ് ശിക്ഷിച്ചത്.

2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്കൂൾ ബസ് കാത്തു നിന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പിടിച്ചു വലിച്ച് സമീപത്തുള്ള കെട്ടിടത്തിന്റെ പുറകിൽ വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയെന്നാണ് കേസ്. കുട്ടി വഴിവക്കിൽ നിന്നു കരയുന്നത് കണ്ട സഹപാഠിയാണ് വിവരം കുട്ടിയുടെ അമ്മയെയും സഹോദരനേയും അറിയിച്ചത്. മാനസിക വൈകല്യം നേരിടുന്ന കുട്ടിയാണെന്ന കാര്യം മുതലെടുത്താണ് പ്രതി കുറ്റകൃത്യം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് കട്ടിയുടെ സഹോദരൻ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ആയിരുന്നു.

പോലീസിന്റെ അന്വേഷണ വേളയിൽ പ്രതി മുൻപും കുട്ടിയെ ഇത്തരത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട് എന്ന് വ്യക്തമായിരുന്നു. പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർമാരായിരുന്ന ആർ. ഹരിദാസ്, ടി.ബിജു എന്നിവരാണ് കേസ് അന്വേഷിച്ച് അന്തിമ റിപ്പോർട്ട് നൽകിയത്. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....