കോഴഞ്ചേരി: കോഴഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിലേക്ക് പുതുക്കിയ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ബൈപാസ് നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികളുമായി യുഡിഎഫ് തദ്ദേശസ്ഥാപന പ്രകടപത്രിക പുറത്തിറക്കി. ത്രിതല പഞ്ചായത്തുകള്‍, എംപി, എംഎല്‍എ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ബൈപാസ് നിര്‍മാണം നടത്തുകയാണ് ലക്ഷ്യം.
കോഴഞ്ചേരിയില്‍ വിശാലമായ പബ്ലിക് മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് കം ഗാര്ഡന്, വ്യാപാര സമുച്ചയം അനുബന്ധപദ്ധതികള്‍ നടപ്പാക്കാന്‍ വേണ്ട സ്ഥലം അക്വയര്‍ ചെയ്യാനുള്ള നടപടികള്‍ എന്നിവ സ്വീകരിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
നിര്‍ധന ഭവനങ്ങളില്‍ കൂടി ശുദ്ധജല കണക്ഷന് സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നല്‍കും. അത്യാധുനിക രീതിയിലുള്ള വൈദ്യുതി – വാതക ശ്മശാനം, മാലിന്യ സംസ്കരണത്തിനായി പുതിയ സംവിധാനങ്ങള്‍ എന്നിവയും നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതിമാസം നിശ്ചിത തുക പെന്‍ഷനായി ലഭിക്കാന്‍ ന്യായ പദ്ധതിയും പ്രകടനപത്രികയില്‍ വാഗ്ദാനങ്ങളാണ്.