ശബരിമലയിൽ തെർമൽ സ്‌കാൻ സംവിധാനം ഒരുക്കി ദേവസ്വം ബോർഡ്

For full experience, Download our mobile application:
Get it on Google Play

ശബരിമല : തീർത്ഥാടകരുടെ സുരക്ഷ മുൻ നിർത്തി ശബരിമലയിൽ തെർമൽ സ്‌കാൻ സംവിധാനം ഒരുക്കി ദേവസ്വം ബോർഡ്. കൊവിഡ് സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല മണ്ഡല മകര വിളക്ക് തീർത്ഥാടനം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തരുടെയും സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും സുരക്ഷയെ മുൻനിർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് തെർമൽ സ്‌കാൻ സംവിധാനം ഏർപ്പെടുത്തി.

തെർമൽ സ്‌കാനിൽ ഒരാളുടെ താപനില കൂടുതലായി രേഖപ്പെടുത്തിയാൽ ഉടൻതന്നെ ആശുപത്രിയിൽ നിരീക്ഷണത്തിനു വിധേയരാവണം. വലിയ നടപ്പന്തൽ, സന്നിധാനം, ഉദ്യോഗസ്ഥർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന ഗേറ്റ്, പോലീസ് മെസ്, ദേവസ്വം മെസ് തുടങ്ങിയ സ്ഥലങ്ങളിൽ തെർമൽ സ്‌കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഭക്തരുമായി കൂടുതൽ സമ്പർക്കം വരാൻ സാധ്യതയുള്ള സ്ഥലങ്ങളായ പതിനെട്ടാം പടി, വഴിപാട് കൗണ്ടറുകൾ, സന്നിധാനം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് കൊവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ദർശനത്തിനെത്തുന്ന ഭക്തരിലും ഡ്യൂട്ടിയിലുള്ള പോലീസുകാരിലും ജീവനക്കാരിലും കൊവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...