പത്തനംതിട്ട : ജീവനക്കാരന് കോവിഡ് ബാധിച്ചതിനെത്തുടർന്ന് അടച്ചിട്ടിരുന്ന പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയും ബസുകളും അണുവിമുക്തമാക്കി. തുടർന്ന് ഡിപ്പോ വീണ്ടും തുറന്നു. പണിക്കുള്ള ബസുകൾ ഗാരേജിലേക്ക് മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ഡ്രൈവർക്ക് ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
തുടർന്ന് അണുവിമുക്തമാക്കുവാന്‍ അഗ്നിരക്ഷാ സേനയുടെ സഹായം തേടിയെങ്കിലും അണുനാശിനി നിറച്ച അവരുടെ വാഹനം തകരാറിലായതിനാൽ അണുവിമുക്തമാക്കുൻ സാധിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെ ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട വീണാ ജോർജ്ജ് എംഎൽഎ അഗ്നിരക്ഷ സേനയുമായി ബന്ധപ്പെട്ട് അടിയന്തരമായി സ്റ്റാൻഡ് അണുവിമുക്തമാക്കണമെന്ന് നിർദ്ദേശിച്ചു. പിപിഇ കിറ്റ് ക്രമീകരിച്ചു നൽകിയാൽ അണുവിമുക്തമാക്കാമെന്ന് അറിയിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പിൽ നിന്ന് പിപിഇ കിറ്റ് എത്തിച്ചു നൽകി. തുടര്‍ന്ന് സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ബസുകളും ഓഫീസും പൂർണമായും അണുവിമുക്തമാക്കുകയായിരുന്നു.