പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അണു വിമുക്തമാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജീവനക്കാരന് കോവിഡ് ബാധിച്ചതിനെത്തുടർന്ന് അടച്ചിട്ടിരുന്ന പത്തനംതിട്ട  കെഎസ്ആർടിസി ഡിപ്പോയും ബസുകളും അണുവിമുക്തമാക്കി. തുടർന്ന് ഡിപ്പോ വീണ്ടും തുറന്നു. പണിക്കുള്ള ബസുകൾ ഗാരേജിലേക്ക്  മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ഡ്രൈവർക്ക് ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.

തുടർന്ന് അണുവിമുക്തമാക്കുവാന്‍ അഗ്നിരക്ഷാ സേനയുടെ സഹായം തേടിയെങ്കിലും അണുനാശിനി നിറച്ച അവരുടെ വാഹനം തകരാറിലായതിനാൽ അണുവിമുക്തമാക്കുൻ സാധിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെ ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട വീണാ ജോർജ്ജ്  എംഎൽഎ അഗ്നിരക്ഷ സേനയുമായി ബന്ധപ്പെട്ട് അടിയന്തരമായി സ്റ്റാൻഡ് അണുവിമുക്തമാക്കണമെന്ന് നിർദ്ദേശിച്ചു. പിപിഇ കിറ്റ് ക്രമീകരിച്ചു നൽകിയാൽ അണുവിമുക്തമാക്കാമെന്ന് അറിയിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പിൽ നിന്ന് പിപിഇ കിറ്റ് എത്തിച്ചു നൽകി. തുടര്‍ന്ന്  സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ബസുകളും ഓഫീസും പൂർണമായും അണുവിമുക്തമാക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...