പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും രണ്ടു പോലീസുകാര്‍ക്കും കോവിഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത്  കോവിഡ്  രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ സീനിയർ ഡ്രൈവർക്കും കോന്നി, ചിറ്റാര്‍ സ്റ്റേഷനിലെ ഒരോ പോലീസുകാര്‍ക്കും  ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് കൂടുതല്‍ ആശങ്കക്ക് ഇടനല്‍കുന്നു.

വെള്ളിയാഴ്ച വരെ ജോലിക്ക് എത്തിയിരുന്ന ആളാണ്‌  കെ.എസ്.ആർ.ടി.സി. ഡ്രൈവര്‍. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. കോന്നിയിലെ പോലീസുകാരന്‍ പത്തനംതിട്ട ആര്‍.ടി.ഓഫീസ് ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ കോന്നി ഓഫീസ്‌ ഉത്ഘാടനത്തിന് എത്തിയപ്പോഴാണ് കോന്നിയിലെ പോലീസുകാരന് രോഗം പകര്‍ന്നത്. ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വടശ്ശേരിക്കര സ്വദേശിയായ യുവാവിന് ആന്റിജന്‍ ടെസ്റ്റിലൂടെയാണ് രോഗം കണ്ടുപിടിച്ചത്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമായിട്ടില്ല. ജില്ലയിലെ സ്ഥിതി അനുദിനം വഷളാകുന്ന സാഹചര്യമാണ് ഇപ്പോള്‍ കണ്ടുവരുന്നത്‌.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...