കുന്നന്താനത്ത്​ തുടർഭരണം ലക്ഷ്യമിട്ട്​ എൽ.ഡി.എഫ് ; ഭരണം തിരിച്ചു പിടിക്കാന്‍ യു ഡി എഫ്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: കോട്ടയം ജില്ലയോട് വടക്കുപടിഞ്ഞാറ് ഭാഗം അതിർത്തി പങ്കിടുന്ന പഞ്ചായത്താണ്​ കുന്നന്താനം. ഇതുവരെ ഇവിടെ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്ക് ഒരിക്കലും തുടർച്ചയായി ഭരണം ലഭിച്ചിട്ടില്ല. 15 അംഗ പഞ്ചായത്തിൽ 10 വാർഡ്​ നേടിയാണ് കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരണത്തിലെത്തിയത്.

ഇത്തവണ തുടർഭരണം നേടുകയാണ് എൽ.ഡി.എഫ് ലക്ഷ്യം. യോഗപരിശീലന പദ്ധതിയിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയിലെ സമ്പൂർണ യോഗഗ്രാമമായി അറിയപ്പെട്ടു. ഹരിത മിഷ​ൻെറ സഹകരണത്തോടെ തരിശുരഹിത ഗ്രാമം, ഹരിതസമൃദ്ധി വാർഡ് പദ്ധതികൾ നടപ്പാക്കി. ജില്ലയിലെ ആദ്യ തരിശുരഹിത ഗ്രാമമായും സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഹരിതസമൃദ്ധി വാർഡ് പഞ്ചായത്തായും തെരഞ്ഞെടുത്തു. ഇത്തരത്തിലെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

എന്നാൽ, യഥാർഥത്തിൽ പഞ്ചായത്ത് വികസനത്തിൽ പിന്നോട്ടുപോവുകയായിരു​വെന്ന്​ ​ യു.ഡി.എഫ് ചൂണ്ടികാണിക്കുന്നു. എൽ.ഡി.എഫിൽ സി.പി.എം -ഏഴ്, സി.പി.ഐ -ഒന്ന്, എൻ.സി.പി -ഒന്ന്, ജനതാദൾ-എസ് -ഒന്ന്, യു.ഡി.എഫിൽ കോൺഗ്രസ് -മൂന്ന്, ബി.ജെ.പി -രണ്ട് എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...