പത്തനംതിട്ട: കായംകുളം പുതുപ്പള്ളി പത്മകേശം ഷൈലോഷിന്റെ ഭാര്യ ദീജയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. റാന്നി പെരുനാട് സ്വദേശിയായ ഷൈലോഷ് ഇപ്പോള്‍ കായംകുളത്താണ് താമസം.
ഷൈലോഷിന്റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിന്റെ പേരിൽ വീട്ടിൽ നിരന്തരം കലഹമുണ്ടായിരുന്നതായി അയൽവാസികളുടെ മൊഴിയും വീഡിയോ ദൃശ്യങ്ങളുമുണ്ട്. മകളുടെ മരണത്തിൽ സംശയം ഉണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ദീജയുടെ അച്ഛന് കായംകുളം പോലീസിൽ പരാതി നൽകി.
യുവതിയുടെ മരണത്തിൽ ദുരൂഹത ; ഭര്‍ത്താവിനെതിരെ യുവതിയുടെ വീട്ടുകാരുടെ പരാതി
RECENT NEWS
Advertisment