പത്തനംതിട്ട – എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. റ്റി. എം തോമസ് ഐസക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. റ്റി. എം തോമസ് ഐസക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടുകൂടി വണാധികാരിയായ ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. മന്ത്രി വീണാ ജോര്‍ജ്ജ്, പാര്‍ലമെന്റ് മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്‍റ് ചിറ്റയം ഗോപകുമാര്‍, എം.എല്‍.എ മാരായ മാത്യു റ്റി. തോമസ്, പ്രമോദ് നാരായണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കണ്ണങ്കര അബാന്‍ ടവറിന് പരിസരത്ത് നിന്ന് ആയിരക്കണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിനൊപ്പം തുറന്ന ജീപ്പില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് സ്ഥാനാര്‍ത്ഥി കളക്ട്രേറ്റ് പടിക്കല്‍ വരെ എത്തിയത്. തുടര്‍ന്ന് ജില്ലയിലെ എം.എല്‍.എ മാര്‍ക്കൊപ്പം കളക്ട്രേറ്റില്‍ എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.

അബാന്‍ ടവറിന് സമീപത്തുനിന്നും ആരംഭിച്ച പ്രകടനത്തിന് മന്ത്രി വി.എന്‍ വാസവന്‍, അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി രാജു എബ്രഹാം, കണ്‍വീനര്‍ അലക്സ് കണ്ണമല, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ നായര്‍, കെ.സി.രാജഗോപാലന്‍, അനു ചാക്കോ, എ.പത്മകുമാര്‍, പി.ജെ അജയകുമാര്‍, അഡ്വ.ആര്‍ സനല്‍കുമാര്‍, പി.ബി.ഹര്‍ഷകുമാര്‍, റ്റി.ഡി ബൈജു, അഡ്വ.ഓമല്ലൂര്‍ശങ്കരന്‍, പി.ആര്‍ പ്രസാദ്, എസ്. നിര്‍മ്മലാ ദേവി, ആര്‍.ഉണ്ണികൃഷ്ണപിള്ള, അഡ്വ.ആനി സ്വീറ്റി, അഡ്വ.കെ അനന്തഗോപന്‍, എം.വി. സഞ്ജു, ശരത്ത് ചന്ദ്രന്‍, സുമേഷ്, കെ.ഐ.ജോസഫ്, ബി.ഷാഹുല്‍ ഹമീദ്, മാത്യൂസ് ജോര്‍ജ്ജ്, ചെറിയാന്‍ ജോര്‍ജ്ജ് തമ്പു, രാജു നെടുവമ്പുറം, മനോജ് മാധവശ്ശേരി, വര്‍ഗ്ഗീസ് മുളക്കല്‍, റോഷന്‍ റോയി മാത്യു, അഡ്വ.എസ്. മനോജ്, അഡ്വ. സക്കീര്‍ ഹുസൈന്‍, കോമളം അനിരുദ്ധന്‍, പിലിപ്പോസ് തോമസ്, ഫ്രാന്‍സിസ് വി. ആന്‍റണി, പി.കെ.ജേക്കബ്, ചെറിയാന്‍ പോളചിറക്കല്‍, സജു മീക്കായേല്‍, ബി.ഹരിദാസ്, എന്‍. സജികുമാര്‍, മാത്യൂസ് ജോര്‍ജ്ജ്, നിസാര്‍ നൂര്‍മഹല്‍, റ്റി.വി.സ്റ്റാലിന്‍, എ.എന്‍.സലീം, ആര്‍. ജ്യോതികുമാര്‍, മായാ അനില്‍ കുമാര്‍ എന്നിവര്‍ നേത്രുത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...