സീറ്റുവിഭജനം മുന്നണികൾക്ക് കീറാമുട്ടിയായി മാറുന്നു ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ മുന്നണികൾക്ക് തലവേദനയായി മാറുന്നു. സംവരണ മണ്ഡലങ്ങളും സ്ഥാനാർത്ഥി കുപ്പായം മോഹിച്ച് നിൽക്കുന്ന നേതാക്കന്മാരും കാരണമാണ് ചർച്ചകൾ ആരംഭഘട്ടത്തിൽ തന്നെ നിൽക്കുന്നത്.

ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ബുധനാഴ്ച നടത്തുമെന്ന് ഇടതു മുന്നണിയും കോൺഗ്രസും മുൻപ് വ്യക്തമാക്കിയിരുന്നുവെങ്കിലും ഉദ്ദേശിച്ച വേഗതയിൽ ചർച്ച മുന്നോട്ടു പോകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഡിസംബർ എട്ടിനു നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം വെള്ളിയാഴ്ചയാണ് പുറത്തു വരുന്നത്. ഇതിനിടയിൽ ഇടതു-വലതു-എൻ ഡി എ മുന്നണികൾ തർക്കങ്ങളില്ലാതെ ജില്ലയിലെ ചില ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയതോടെ സ്ഥാനാർത്ഥികൾ പ്രചാരണങ്ങളും ആരംഭിച്ചിട്ടുണ്ട്.

യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ സ്ഥാനാർത്ഥികളുടെ  നിർണയത്തെ സംബന്ധിച്ച നിർദേശങ്ങൾ നൽകി. എല്ലാ ഘടകകക്ഷികൾക്കും മതിയായ പ്രാതിനിധ്യം ഉറപ്പാക്കാനാണ് നിർദേശം. നിയോജകമണ്ഡലം യോഗങ്ങൾ തിങ്കളാഴ്ച  ആരംഭിച്ചു. പ്രാദേശികതലത്തിലെ തർക്കങ്ങൾ പരമാവധി നിയോജകമണ്ഡലം കമ്മിറ്റിയിൽ പരിഹരിക്കാനാണ് നിർദേശം. അവിടെയും പരിഹരിക്കാൻ സാധിക്കാത്തത് ജില്ലാ സമിതി പരിശോധിക്കും.

കോണ്‍ഗ്രസിനു ജില്ലാതല തെരഞ്ഞെടുപ്പ് സമിതിയും നിലവിൽ വന്നിട്ടുണ്ട്. ബുധനാഴ്ച യുഡിഎഫ് ജില്ലാ സമിതി ചേർന്ന് ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് തീരുമാനം. ജില്ലാ പഞ്ചായത്ത്, നഗരസഭ സ്ഥാനാർത്ഥികളുടെ കാര്യത്തിലും ജില്ലാതലസമിതി തീരുമാനമെടുക്കുമെന്നാണ് സൂചനകൾ പുറത്തു വരുന്നത്. പത്തനംതിട്ട ജില്ലയിലെ നാല് നഗരസഭകളിലും ഘടകകക്ഷികളുമായുള്ള തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്തിൽ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗങ്ങൾ തമ്മിൽ ധാരണയുണ്ടാക്കി മുന്നോട്ടുപോകാനാണ് നീക്കം. കഴിഞ്ഞതവണ മത്സരിച്ച അതേ നിലയിൽ രണ്ടു പാർട്ടികളും സീറ്റുകൾ വീതംവയ്ക്കും. കേരള കോണ്‍ഗ്രസിന് രണ്ട് മണ്ഡലങ്ങളാണ് കഴിഞ്ഞതവണ ലഭിച്ചത്.‌

എൽഡിഎഫിന് ഇത്തവണ ഏറ്റവുമധികം തലവേദനയായി മാറിയിരിക്കുന്നതും  ജില്ലാ പഞ്ചായത്ത് തല സീറ്റു ചർച്ചയാണ്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ കൂടി ഉൾപ്പെടുത്തേണ്ടി വന്നതോടെ ഇടതു മുന്നണി തലവേദന വർധിച്ചിരിക്കുകയാണ്. നാല് സീറ്റുകൾവരെ ജോസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് മണ്ഡലങ്ങൾ നൽകാമെന്നാണ് ഇതു വരെയുള്ള ഇടതുമുന്നണിയുടെ ധാരണ. എന്നാൽ ഇത് ഇത് ഏതൊക്കെയെന്നതു  സംബന്ധിച്ച്  തീരുമാനമായിട്ടില്ല. സിപിഐ കഴിഞ്ഞതവണ മത്സരിച്ച അതേ മണ്ഡലങ്ങൾ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ജനതാദൾ മത്സരിച്ച പുളിക്കീഴ് മണ്ഡലത്തിന് അവരും അവകാശവാദമുന്നയിച്ചു കഴിഞ്ഞു  എന്നാൽ പുളിക്കീഴ് മണ്ഡലം കേരള കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമ,ബ്ലോക്ക്, മുനിസിപ്പൽ തല സ്ഥാനാർത്ഥികളെ പ്രാദേശിക സമിതികൾ തന്നെ  തീരുമാനിക്കണമെന്നാണ് എൽഡിഎഫ് നിർദേശം. ജില്ലാ പഞ്ചായത്ത് സീറ്റു വിഭജന ചർച്ചകൾ മാത്രമാണ് എൽഡിഎഫ് ജില്ലാതലത്തിൽ നടത്തുന്നത്.

തർക്കരഹിതമായി സീറ്റ് വിഭജനം പൂർത്തിയാക്കി പരമാവധി സീറ്റുകൾ നേടുവാനാണ് ഇടതു മുന്നണിയുടെ ശ്രമം. കോൺഗ്രസ് പ്രമുഖ നേതാക്കൾ ഇടതുമുന്നണിയിലേക്ക് എത്തുന്നത് ഗുണം ചെയ്യുമെന്ന കണക്കു കൂട്ടലിലാണ് ഇടതു മുന്നണി. അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണ് എന്ന വിലയിരുത്തലിലാണ് കോൺഗ്രസ് അതിനാൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ സീറ്റു വർദ്ധനവാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇടതു-വലതു മുന്നണികളിൽ നിന്ന് കേന്ദ്ര സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി പരമാവധി സീറ്റു പിടിക്കാനുള്ള ശ്രമങ്ങളാണ് ബിജെപിയും നടത്തുന്നത്. അതിനാൽ സീറ്റുവിഭജന ചർച്ചകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി മത്സരം കടുപ്പിക്കാനാണ് മൂന്നു മുന്നണികളുടെയും ശ്രമം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...