പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ തമ്മിലടി. മുതിർന്ന നേതാവ് പിജെ കുര്യന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘടന വിഷയങ്ങളിൽ ഒരു വിഭാഗം പി ജെ കുര്യനെതിരെ വിമർശനങ്ങൾ ഉന്നയിച്ചതാണ് തർക്കത്തിന് തുടക്കം. പിന്നീട് രണ്ട് ചേരിയായി തിരിഞ്ഞ് സംഘർഷം ആകുകയായിരുന്നു. പ്രവർത്തകർ പി ജെ കുര്യനെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചു. ചില സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട അച്ചടക്ക നടപടികളും തമ്മിലടിക്ക് കാരണമായി. ജില്ലയൊട്ടാകെ പാർട്ടിയിൽ വിഭാഗീയത നിലനിൽക്കുന്നതിനിടയിലാണ് മല്ലപ്പള്ളിയിലെ ഏറ്റുമുട്ടൽ.
പി ജെ കുര്യന്റെ സ്വന്തം ബ്ലോക്ക് കമ്മിറ്റിയാണ് മല്ലപ്പള്ളി. രണ്ട് ദിവസം മുൻപ് നടന്ന പത്തനംതിട്ട ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നു. യോഗത്തിനിടെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്ന പരാതിയുമായി ഡിസിസി ജനറൽ സെക്രട്ടറി വി ആർ സോജി പോലീസിനെ സമീപിച്ചിരുന്നു. പുനസംഘടന അടക്കമുള്ള വിവിധ വിഷയങ്ങളിലാണ് നേതാക്കൾ തമ്മിലുള്ള വാക്ക്പോരുണ്ടായത്. കഴിഞ്ഞ ദിവസം യോഗത്തിൽ നിന്നും ഇറങ്ങി പോയ മുൻ ഡിസിസി പ്രസിഡന്റ്‌മാരുടെ നടപടി ശരി അല്ലെന്നു പി ജെ കുര്യൻ യോഗത്തിൽ പറഞ്ഞതും തർക്കം രൂക്ഷമാക്കിയിരുന്നു. പ്രശനങ്ങൾക്കെല്ലാം കാരണം കുര്യനും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലും ആണെന്ന് മറു വിഭാഗത്തിന്റെ ആരോപണം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.