Thursday, December 12, 2024 7:45 am

ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? വീട്ടില്‍ പരീക്ഷിക്കാം ഈ ആറ് പൊടിക്കൈകള്‍…

For full experience, Download our mobile application:
Get it on Google Play

ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്. അത്തരത്തില്‍ ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ അടുക്കളയില്‍ തന്നെ ചില പൊടിക്കൈകളുണ്ട്.
വെളിച്ചെണ്ണ…
വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരള്‍ച്ചയും വിണ്ടുകീറലും മാറാന്‍ സഹായിക്കും. അതിനാല്‍ പതിവായി ഇത് ചെയ്താല്‍ ഫലം ലഭിക്കും.

കറ്റാർവാഴ ജെൽ…
അൽപം കറ്റാർവാഴ ജെൽ ചുണ്ടില്‍ പുരട്ടുകയോ വെളിച്ചെണ്ണയില്‍ കറ്റാർവാഴ ജെൽ ചേർത്ത് ചുണ്ടിൽ പുരട്ടുകയോ ചെയ്യുന്നത് ചുണ്ടുകളിലെ വരള്‍ച്ച മാറാന്‍ സഹായിക്കും.

തേന്‍…
ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ടുകള്‍ മൃദുവാകാന്‍ സഹായിക്കും.

ഷിയ ബട്ടര്‍…
ഷിയ ബട്ടറില്‍ ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ പുരട്ടുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.

പെട്രോളിയം ജെല്ലി…
പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നതും ചുണ്ടുകളുടെ വരൾച്ച മാറാന്‍ ഗുണം ചെയ്യും. അതിനാല്‍ ഇവയും പരീക്ഷിക്കാവുന്നതാണ്.

അവക്കാഡോ ബട്ടര്‍…
അവക്കാഡോ ബട്ടര്‍ പുരട്ടുന്നതും ചുണ്ടുകളുടെ വരൾച്ച മാറാനും വിണ്ടുകീറുന്നത് തടയാനും സഹായിക്കും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കഞ്ചാവുമായി 3 പേർ കാലടിയിൽ പിടിയിൽ

0
കാലടി : 9.5 കിലോ കഞ്ചാവുമായി 3 പേർ കാലടിയിൽ പിടിയിൽ....

അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി...

കണ്ണൂരിൽ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

0
കണ്ണൂർ : തോട്ടട ഐ ടി ഐ സംഘർഷവുമായി ബന്ധപ്പെട്ട് എസ്...

‘വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണം’ ; കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

0
കൊല്ലം : വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണമെന്ന് സിപിഎം...