എടത്വ: വെസ്റ്റ് ബംഗാളിലെ മിദിനപ്പൂർ ജനൻഘോഷ് അരെബിന്ദ സ്റ്റേഡിയത്തിൽ ഫെബ്രുവരി 10 മുതൽ 12 വരെ നടന്ന ബംഗാൾ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യ,ശ്രീലങ്ക, ബംഗ്ലാദേശ് കായികതാരങ്ങൾ മാറ്റുരച്ച ജാവലിൻ ത്രോ,വനിതകളുടെ 35പ്ലസ് കാറ്റഗറിയിൽ കേരളത്തിന് വേണ്ടി വെള്ളിമെഡൽ നേടി എടത്വ സ്വദേശിനി.
കേരള ഫയർ ഫോഴ്‌സിലെ സന്നദ്ധ സേന ആയ സിവിൽ ഡിഫെൻസിലെ തകഴി സ്റ്റേഷനിലെ പോസ്റ്റ് വാർഡൻ ആണ് ടിൻ്റു. എടത്വ തൈപറമ്പിൽ ദിലീപ്മോൻ വർഗീസിൻ്റെ സഹധർമ്മിണിയാണ് ടിൻ്റു. ജെനിഫർ, നയോമി എന്നിവരാണ് മക്കൾ. കോവിഡ് കാലഘട്ടത്തിൽ ടിൻ്റു നിരവധി സാമൂഹിക – ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള ടിൻ്റുവിനെ നേരിട്ട് കണ്ട് ആശംസ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.