അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്. ഇതിനിടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് വിജയിയുടെ രാഷ്ട്രീയ പരാമർശങ്ങൾക്ക് മറുപടിയുമായി നാ​ഗേന്ദ്രൻ വിവാദ പ്രസ്താവന നടത്തിയത്. ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെ പരാമർശിച്ച് വിജയ് നിയമസഭയിൽ ‘എവിടെ നിങ്ങളുടെ പിതാവ്?’ എന്ന രീതിയിൽ നടത്തിയ പരിഹാസത്തിനെതിരെ പ്രതികരിക്കവേയാണ് നൈനാർ നാഗേന്ദ്രൻ വിജയ്‌യുടെ അമ്മയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. ‘നിയമസഭയിൽ ചിലർ പിതാവിനെ തിരയുകയാണ്. എന്നാൽ വീട്ടിലെ അമ്മയോട് ചോദിച്ചാൽ മാത്രമേ പിതാവ് ആരാണെന്ന് അറിയാൻ കഴിയൂ. നിയമസഭയിൽ തിരഞ്ഞാൽ ആരാണ് അത് വെളിപ്പെടുത്തുക? ഇതാണ് ഇപ്പോഴത്തെ സർക്കാരിന്റെ അവസ്ഥ,’ എന്നായിരുന്നു നാഗേന്ദ്രന്റെ വിവാദപരമായ വാക്കുകൾ.

മുഖ്യമന്ത്രിയുടെ കുടുംബാ​ഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരാമർശം രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കക്ഷികള്‍ ശക്തമായ പ്രതിഷേധവുമായി രം​ഗത്തെത്തി. തികച്ചും അധിക്ഷേപകരമായ പരാമർശമാണെന്നും തെരുവ് കോണുകളിൽ പ്രസംഗിക്കുന്നവരെപ്പോലെയാണ് അദ്ദേഹം സംസാരിച്ചത് എന്നിങ്ങനെ നിരവധി വിമർശനനവും നാ​ഗേന്ദ്രനെതിരെ ഉയരുന്നുണ്ട്. വിവാദ പരാമർശത്തിന് പിന്നാലെ നാ​ഗേന്ദ്രനെ തള്ളിപ്പറഞ്ഞ് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈയും രം​ഗത്തെത്തിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകൾ അപലപനീയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ എക്സ് പോസ്റ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....