കടത്തുവള്ളം പുഴയിലൂടെ ഒഴുകി ; പാലത്തിൽനിന്ന് ചാടി പിടിച്ചെടുത്ത് വള്ളക്കാരൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മണിമലയാറ്റിലെ കുത്തൊഴുക്കിൽ കെട്ടുപൊട്ടി ഒഴുകിപ്പോയ കടത്തുവള്ളം പാലത്തിൽനിന്ന് ചാടി പിടിച്ചെടുത്ത വള്ളക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പത്തനംതിട്ട വെണ്ണിക്കുളം കോമളം പാലത്തിനു സമീപം കെട്ടിയിട്ടിരുന്ന കടത്തുവള്ളമാണ് മണിമലയാറ്റിലെ കുത്തൊഴുക്കിൽ ഒഴുകിപ്പോയത്. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വള്ളം. കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ട സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് ഇടപെട്ട് ഇവിടെ കടത്തുവള്ളം ക്രമീകരിച്ചത്. ഇതിന്റെ കടത്തുകാരനായ വെണ്ണിക്കുളം സ്വദേശി രാമചന്ദ്രനാണ് പാലത്തിൽനിന്ന് ചാടി വള്ളം കരയ്ക്ക് അടുപ്പിച്ചത്.

ഒരു സുഹൃത്തും ഇദ്ദേഹത്തിനൊപ്പം സഹായത്തിനെത്തിയിരുന്നു.വള്ളം മണിമലയാറ്റിലൂടെ ഒഴുകിപ്പോകുന്ന വിവരം ചില സുഹൃത്തുക്കളാണ് രാമചന്ദ്രനെ അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ അദ്ദേഹം റോഡിലൂടെ പുറമറ്റം ഇരുമ്പു പാലത്തിലെത്തിയ ശേഷം പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ഏതാണ്ട് മൂന്നു കിലോമീറ്ററോളം പുഴയിലൂടെ ഒഴുകിയ വള്ളമാണ് രാമചന്ദ്രനും സുഹൃത്തും ചേർന്ന് വീണ്ടെടുത്തത്. ഇവിടെയുണ്ടായിരുന്ന നാട്ടുകാരും ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി. ഏക ഉപജീവന മാർഗമായ വള്ളം നഷ്ടപ്പെടുത്താൻ സാധിക്കാത്തതിനാലാണ് സാഹസികമായ ഈ മാർഗം തിരഞ്ഞെടുത്തതെന്ന് രാമചന്ദ്രൻ പ്രതികരിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം സമയമെടുത്താണ് വള്ളം തിരികെ കയറ്റിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കി

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്...

വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി. ഹൈക്കോടതി...

കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ...

0
ഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ...