Tuesday, July 8, 2025 8:15 pm

വികസനത്തിന്റെ പുതിയ സാധ്യതകളിലേക്ക് വഴിതുറന്ന് പത്തനംതിട്ട നഗരസഭാ ബജറ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിന്റെ പുതിയ സാധ്യതകൾ കണ്ടെത്തി അതിലൂടെ വികസനത്തിലേക്ക് വഴി തുറക്കുന്ന വിവിധ പദ്ധതികളുമായി 2024-25 സാമ്പത്തിക വർഷത്തെ നഗരസഭാ ബജറ്റ് അവതരിപ്പിച്ചു. ആധുനിക കാലത്തിന്റെ സാങ്കേതികവിദ്യയായ നിർമ്മിത ബുദ്ധിയെ നഗര വികസനത്തിൽ ഉപയോഗപ്പെടുത്തുന്ന എ ഐ ടെക് ടവർ, ശബരിമല ഇൻറർനാഷണൽ ട്രാൻസിറ്റ് ഹബ് ആൻഡ് ശ്രീ അയ്യപ്പ ഹൈടെക് കൺവെൻഷൻ സെൻ്റർ, ജസ്റ്റിസ് ഫാത്തിമ ബീവിക്കും കെ കെ നായർക്കും സ്മാരകം ഒരുക്കുന്ന സെൻട്രൽ സ്ക്വയർ കം ഹാപ്പിനസ് പാർക്ക്, നഗരസഭബസ് സ്റ്റാൻഡ് നവീകരണത്തിന്റെ പുതിയ ഘട്ടം, നഗര സൗന്ദര്യവൽക്കരണം രണ്ടാം ഘട്ടം തുടങ്ങി ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഡിജിറ്റൽ ലേബർ കാർഡ് നൽകുന്നത് ഉൾപ്പെടെ തൊണ്ണൂറ്റി ഒൻപത് കോടി എഴുപത്തിരണ്ട് ലക്ഷത്തി മുപ്പത്തി എണ്ണായിരത്തി ഒരുന്നൂറ്റി നാല്പത്തിരണ്ട് (99,72,38,142) രൂപയുടെ ബജറ്റാണ് ഭരണസമിതി മുന്നോട്ടുവെച്ചത്. ഫിനാൻസ് കമ്മിറ്റി ചെയർപേഴ്സൺ ആമിന ഹൈദരാലി ബജറ്റ് അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നയ പ്രഖ്യാപനം നടത്തി.

🔹ഐ ടി പാർക്ക് & എ ഐ ടെക് ടവർ
നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ലോകം കീഴടക്കുന്ന കാലത്ത് അതിന്റെ സാധ്യതകളെ നഗരവികസനത്തിൽ പ്രയോജനപ്പെടുത്തുന്ന ദീർഘവീക്ഷണത്തോടെയുള്ള നഗരസഭാ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. ഐ ടി എ ഐ അധിഷ്ഠിത സംരംഭങ്ങളിൽ തൊഴില് തേടി വിദേശത്തേക്ക് പോകുന്ന ലക്ഷക്കണക്കിന് പ്രൊഫഷണലുകൾക്ക് ജന്മനാട്ടിൽ തന്നെ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ആദ്യ ചുവടുവെപ്പാണിത്. നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡിൽ എ ഐ ടെക് ടവർ നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 25 ലക്ഷം രൂപ വകയിരുത്തി. കേന്ദ്രസർക്കാരിൻ്റെ സ്പെഷ്യൽ അസിസ്റ്റൻസ് സ്കീമിൽ ഉൾപ്പെടുത്തി പദ്ധതിക്ക് അനുമതി നേടുകയാണ് ലക്ഷ്യം.

🔹സെൻട്രൽ സ്ക്വയർ കം ഹാപ്പിനസ് പാർക്ക്
രാജ്യത്തിൻറെ പ്രഥമ സുപ്രീംകോടതി വനിത ജഡ്ജിയും പത്തനംതിട്ടയുടെ അഭിമാനവുമായ ജസ്റ്റിസ് ഫാത്തിമ ബീവിക്കും ജില്ലയുടെ പിതാവായ കെ കെ നായർക്കും സ്മാരകം ഉൾപ്പെടുത്തിയും സാമൂഹ്യ ജീവിതത്തിൽ പൊതു ഇടത്തിന്റെ പ്രസക്തി ഉൾക്കൊണ്ടുമാണ് സെൻട്രൽ സ്ക്വയർ കം ഹാപ്പിനസ് പാർക്ക് പ്രഖ്യാപിക്കുന്നത്. അബാൻ ജംഗ്ഷനിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 35 സെൻറ് സ്ഥലത്ത് ഒരുക്കുന്ന സെൻട്രൽ സ്ക്വയറിൽ രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് സംഘടനകളുടെയും പൊതുയോഗങ്ങൾക്കും മുതിർന്ന പൗരന്മാർക്കും പൊതുജനങ്ങൾക്കുമുള്ള ഇടവും ഉണ്ടാകും. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി ഈ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

🔹ശബരിമല ഇൻറർനാഷണൽ ട്രാൻസിറ്റ് ഹബ്ബ് & ശ്രീ അയ്യപ്പ ഹൈടെക് കൺവെൻഷൻ സെൻ്റർ
ജില്ലയുടെ തീർത്ഥാടന – ടൂറിസം മേഖലകളിലെ പ്രാധാന്യം കണക്കിലെടുത്ത് നഗര വികസനത്തിന്റെ ഭാഗമാക്കുന്ന പദ്ധതിയാണ് ഇത്. കേന്ദ്രസർക്കാർ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ അവതരിപ്പിക്കപ്പെടുന്ന പദ്ധതികളിൽ ഒന്നായി സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തിട്ടുള്ളതാണ് ട്രാൻസിറ്റ് ഹബ്ബ്. തീർത്ഥാടന ലക്ഷങ്ങൾ സംഗമിക്കുന്ന നഗരത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ടൂറിസം രംഗത്തെ സാധ്യതകളും ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പത്തനംതിട്ടയുടെ തിലകക്കുറിയായി മാറുന്ന ശബരിമല ഇൻറർനാഷണൽ ട്രാൻസിറ്റ് ഹബ്ബ് & ശ്രീ അയ്യപ്പ ഹൈടെക് കൺവെൻഷൻ സെൻ്റർ പദ്ധതിക്ക് 100 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം രംഗത്ത് നഗരത്തിന്റെ വലിയ ചുവടുവെപ്പായി മാറുന്ന ചുട്ടിപ്പാറ അഡ്വഞ്ചർ പാർക്ക് പദ്ധതിക്കായിരണ്ട് കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി.

🔹ദേശീയ അംഗീകാരം നേടിയ ശുചിത്വ മാലിന്യമുക്ത പദ്ധതികളുടെ തുടർച്ച
ദേശീയതലത്തിൽ നടന്ന സ്വച്ഛ് സർവേക്ഷൺ 2023 സർവ്വേയിൽ നഗരം പന്ത്രണ്ടാം സ്ഥാനം നേടിയിരുന്നു. മാലിന്യ കൂനകളിൽ നിന്നും നഗരത്തെ രക്ഷപെടുത്തി നൂതനവും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ നേതൃത്വം നൽകിയ ഭരണസമിതിക്ക് ലഭിച്ച അംഗീകാരമാണിത്. സമ്പൂർണ്ണ മാലിന്യമുക്ത നഗരം എന്ന ലക്ഷ്യത്തിലേക്ക് ഗതി വേഗം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്. ലോക ബാങ്ക് വിഹിതമായ രണ്ടുകോടി രൂപയ്ക്ക് പുറമേ മാലിന്യ സംസ്കരണത്തിന് സ്ഥലം വാങ്ങി സൗകര്യങ്ങൾ ഒരുക്കുന്നതിന് അഞ്ച് കോടി രൂപ കൂടി വകയിരുത്തി. നടപ്പിലാക്കി കൊണ്ടിരിക്കുന്ന എം സി എഫ്, ആർ ആർ എഫ് ബയോഗ്യാസ് പ്ലാന്റുകൾ, റിംഗ് / ബിൻ കമ്പോസ്റ്റ് യൂണിറ്റുകൾ എന്നിവയ്ക്കൊപ്പം ആവശ്യമായ ഇലക്ട്രിക് വാഹനങ്ങളും സാങ്കേതിക ഉപകരണങ്ങളും വാങ്ങി നൽകി ഹരിത കർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള ഇടപെടലുകളും ഇതോടൊപ്പം ഭരണ സമിതി മുന്നോട്ടുവെക്കുന്നു. 32 വാർഡുകളിലായി 38 ഹരിത കർമ്മ സേനാംഗങ്ങൾ 5763 വീടുകളിലെയും 323 സ്ഥാപനങ്ങളിലെയും അജൈവമാലിന്യങ്ങൾ ശേഖരിച്ച് തരംതിരിക്കുന്നുണ്ട്. 110 റിംഗ് കമ്പോസ്റ്റുകളും 280 ബയോബിൻ കമ്പോസ്റ്റ് യൂണിറ്റുകളും വിതരണം ചെയ്തു കഴിഞ്ഞു. നിലവിൽ 10 തുമ്പൂർമൂഴി യൂണിറ്റുകളും രണ്ട് ബയോഗ്യാസ് പ്ലാന്റുകളും കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനായി നഗരത്തിൽ ഉപയോഗിക്കുന്നുണ്ട്.

🔹അമൃത് 2.0 കുടിവെള്ള പദ്ധതി
മലയോര പ്രദേശമായ നഗരസഭയിൽ ജനങ്ങൾ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് കുടിവെള്ള ദൗർലഭ്യം. ഇത് പരിഹരിക്കാൻ നിലവിൽ നടപടികൾ ആരംഭിച്ച 13 കോടി രൂപ ചിലവു വരുന്ന പത്ത് ദശലക്ഷം ലിറ്ററിന്റെ ശുദ്ധീകരണശാല, മൂന്നരക്കോടി രൂപ ചെലവഴിച്ചു നടത്തുന്ന കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കൽ പ്രവൃത്തികൾക്കൊപ്പം കൂടുതൽ തുക വകയിരുത്തി. ഏറെ നാളായി നഗരം കാത്തിരിക്കുന്ന സുബല പാർക്ക് അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ചു പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും.

🔹നഗര സൗന്ദര്യവൽക്കരണം രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പത്ത് കോടി രൂപക്ക് പിഡബ്ല്യുഡിറ്റി വകുപ്പുകളും ആയി ചേർന്ന് പദ്ധതി നടപ്പിലാക്കും.

🔹ഹാജി സി മീരാസാഹിബ് ബസ് സ്റ്റാൻഡ് നവീകരണത്തിനും മൂന്ന്, നാല് നിലകളുടെ നിർമ്മാണത്തിനുമായി 10 കോടി രൂപ വകയിരുത്തി.

🔹കുമ്പഴയിലെയും പത്തനംതിട്ടയിലെയും മത്സ്യ മാർക്കറ്റ് ആധുനികവൽക്കരണത്തിന് 50 ലക്ഷം , അറവുശാല ആധുനികവൽക്കരണത്തിന് ഒരു കോടി.

🔹പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തിനും അനുബന്ധ മേഖലയ്ക്കും രണ്ടുകോടി.

🔹കായിക മേഖലയുടെ വികസനത്തിന് കളിസ്ഥലങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം സ്കൂളുകളിൽ സ്പോർട്സ് കോച്ചിങ്ങുകൾ ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം എന്നിവയ്ക്കായി 25 ലക്ഷം രൂപ വകയിരുത്തി.

🔹ദരിദ്ര ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഷെൽട്ടർ ഹോം തൊഴിൽ പരിശീലനം തുടങ്ങിയവയ്ക്കായി 15 ലക്ഷം. ദരിദ്രർക്കുള്ള മൈക്രോ പ്ലാൻ പദ്ധതിക്കായി 10 ലക്ഷം തുടങ്ങിയ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

🔹 സ്കൂളുകളിൽ കമ്പ്യൂട്ടർ ഫർണിച്ചർ അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങൽ സ്മാർട്ട് ക്ലാസ് റൂം ലൈബ്രറി ആധുനികവൽക്കരണം മാലിന്യ സംസ്കരണം എന്നിവ ഉൾപ്പെടെ ഒരു കോടി രൂപ വകയിരുത്തി.

🔹വനിത മൾട്ടി ജിം , അതിഥി തൊഴിലാളികൾക്ക് ഡിജിറ്റൽ ലേബർ കാർഡ്, മെഡിക്കൽ ക്യാമ്പ്, കൃഷി സ്ഥലങ്ങളിൽ സോളാർ ഫെൻസിംഗ്, കാർഷിക മേഖലയ്ക്ക് വിത്തും വളവും, വിവിധ റോഡുകൾ, പാലങ്ങൾ, നദീതീര സംരക്ഷണം, കോളനികളുടെ സമഗ്ര വികസനം, തൊഴിലധിഷ്ഠിത കോച്ചിംഗ് സെന്ററുകൾ, സ്വയം തൊഴിൽ പദ്ധതികൾ, തുടങ്ങി നഗരത്തിലെ ജനങ്ങളുടെ വികസനക്ഷേമ പ്രവർത്തനങ്ങൾക്കായി സമഗ്ര പദ്ധതിയാണ് പുതിയ ബജറ്റിൽ നഗരസഭ മുന്നോട്ടുവയ്ക്കുന്നത്.

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ചുമതലയേറ്റ ഭരണസമിതി നടത്തിയ സുശക്തവും ക്രിയാത്മകവുമായ പ്രവർത്തനത്തിലൂടെയാണ് നഗരസഭക്ക് വിവിധ അംഗീകാരങ്ങൾ നേടാനായത്. പരിമിതികളിൽ നിന്നുകൊണ്ട് പുതിയ സാധ്യതകൾ തേടുകയും നഗരത്തെ വികസനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പുതിയ പദ്ധതികൾ ഉൾപ്പെടുത്തി വരുന്ന 30 വർഷത്തെ മുന്നിൽക്കണ്ട് തയ്യാറാക്കിയ ബജറ്റാണ് ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ചതെന്ന് മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. പ്രായോഗികവും യുക്തിസഹവുമായ ഇടപെടലുകളിലൂടെ വികസനത്തെ മുന്നോട്ടു നയിക്കുന്നതിന് കക്ഷി രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണയാണ് ഇനി വേണ്ടതെന്നും ചെയര്‍മാന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ...

കൊച്ചി ബിപിസിഎൽ റിഫൈനറിക്കുള്ളിൽ തീപിടുത്തം

0
കൊച്ചി: കൊച്ചി ബിപിസിഎൽ റിഫൈനറിക്കുള്ളിൽ തീപിടുത്തം. ഹൈ ടെൻഷൻ ലൈനിന് തീപിടിച്ചു....

സ്വകാര്യ ബസ് പണിമുടക്കില്‍ മലയോര മേഖലയില്‍ ജനങ്ങള്‍ വലഞ്ഞു

0
റാന്നി: വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് നടന്ന സ്വകാര്യ ബസ് പണിമുടക്കില്‍ മലയോര...

മുന്നണിമാറ്റ വാർത്ത തള്ളി കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി

0
കോട്ടയം: മുന്നണിമാറ്റ വാർത്ത തള്ളി കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി....