പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തെ പത്തനംതിട്ട നഗരസഭ ഇനി ഇടതുപക്ഷം ഭരിക്കും. മൂന്നു കൌണ്‍സിലര്‍മാരും പിന്തുണ നല്‍കിയ ഒരു സ്വതന്ത്ര അംഗവും എസ്.ഡി.പി.ഐ ക്ക് ഉണ്ട്. ഇന്ന് 11മണിക്ക് നടക്കുന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുകയെന്ന് പറയുന്നതെങ്കിലും യു.ഡി.എഫിനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. സ്വതന്ത്ര അംഗം ആമിനാ ഹൈദരാലിക്ക് സ്വന്തമായ തീരുമാനമെടുക്കാം എന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് വിമതരായി മത്സരിച്ച അജിത് കുമാറും ഇന്ദിരാമണിയും ഇടത്തേക്ക് ചാഞ്ഞുകഴിഞ്ഞു. നിലവില്‍ യു.ഡി.എഫ് 13 അംഗങ്ങളുമായി പ്രതിപക്ഷത്ത് ഇരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
പത്തനംതിട്ട നഗരസഭ ഇനി ഇടതുപക്ഷം ഭരിക്കും ; സ്വതന്ത്രന്മാരും എസ്.ഡി.പി.ഐയും ഇടത്തേക്ക്
RECENT NEWS
Advertisment