Wednesday, June 26, 2024 12:13 pm

പ്രചാരണം അവസാന ഘട്ടത്തിലേക്ക് ; നാ​റാ​ണം​മൂ​ഴി​യി​ൽ വാശിയോടെ ഇടതു-വലത് മുന്നണികള്‍

For full experience, Download our mobile application:
Get it on Google Play

റാ​ന്നി : തദേശ തെരഞ്ഞെടുപ്പ് പ്ര​ച​ര​ണ​ത്തി​ന്റെ  അ​വ​സാ​ന ഘ​ട്ടത്തിലേക്ക് കടക്കുമ്പോള്‍ റാന്നി – നാറാണംമൂ​ഴി​യി​ൽ മു​ന്ന​ണി​ക​ൾ ത​മ്മി​ൽ വീ​റും വാ​ശി​യു​മേ​റി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​ത്തു​ട​ർ​ച്ച​ക്കു വേ​ണ്ടി എ​ൽ​ഡി​എ​ഫ് പൊരുതുമ്പോള്‍ ന​ഷ്ട​പ്പെ​ട്ട ഭ​ര​ണം തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്ന വാ​ശി​യി​ലാ​ണ് യു​ഡി​എ​ഫ്. സ്വന്തം സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​രി​പ്പി​ച്ചും സ്വ​ത​ന്ത്ര​രെ പി​ന്തു​ണ​ച്ചും എ​ൻ​ഡി​എ​ മുന്നണിയും സാ​ന്നി​ധ്യം അറിയിക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്. ഒട്ടു മി​ക്ക വാ​ർ​ഡു​ക​ളി​ലും എ​ൻ​ഡി​എ​യ്ക്കു സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്. ‌

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തോ​ടെ യു​ഡി​എ​ഫി​നു വി​മ​ത​ഭീ​ഷ​ണി​യു​മാ​യി. വ​നി​താ വാ​ർ​ഡു​ക​ളി​ല​ട​ക്കം വി​മ​ത​സ്ഥാനാ​ർ​ഥി​ക​ളു​ണ്ട്.‌ മൂ​ന്നാം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബീ​ന ജോ​ബി​ക്കെ​തി​രെ മു​ൻ മെം​ബ​ർ ര​ജ​നി പ​താ​ലി​ൽ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. ഇ​വ​രു​ടെ ഭ​ർത്താവ് ​ഷാജി പ​താ​ലി​ൽ വാ​ർ​ഡി​ൽ യു​ഡി​എ​ഫി​ന്റെ സി​റ്റിം​ഗ് മെമ്പറാ​യി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ട്ടി നേ​തൃ​ത്വം സീ​റ്റ് നി​ഷേ​ധി​ച്ച​തി​നേ തു​ട​ർ​ന്ന് ര​ജ​നി മ​ത്സ​ര ​രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു .

പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ  പേ​രി​ൽ ര​ജ​നി​യെ​യും ഭ​ർ​ത്താ​വി​നെ​യും ഡി​സി​സി നേ​തൃ​ത്വം സസ്പെൻഡു ചെ​യ്തു. പാ​ർ​ട്ടിയി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട മ​റ്റൊ​രു പ്രാ​ദേ​ശി​ക യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേതാവിന്റെ  ഭാ​ര്യ വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ്. എ​ട്ടാം വാ​ർ​ഡി​ൽ യു​ഡി​എ​ഫി​ന്റെ  ഔദ്യോഗിക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പു​കാ​ർ മ​റ്റൊ​രു സ്ഥാ​നാ​ർ​ഥി​യെ മത്സരിപ്പി​ക്കു​ന്നു​ണ്ട്. വാ​ർ​ഡ് അ​വ​ർ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​യി​രു​ന്നെ​ന്നാ​ണ് ജോ​സ​ഫ് ഗ്രൂ​പ്പി​ന്റെ  നി​ല​പാ​ട്.

ഓ​രോ ത​വ​ണ​യും എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും മാ​റി മാ​റി അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന നാ​റാ​ണം​മൂ​ഴി​യി​ലെ ജനങ്ങൾ​ക്ക് ഒ​രു മു​ന്ന​ണി​യോ​ടും പ്ര​ത്യേ​ക മ​മ​ത​യി​ല്ല. ത​ന്നെ​യ​ല്ല ബി​ജെ​പി​യും ഇ​ത്ത​വ​ണ നി​ർ​ണാ​യ​ക ശക്തി​യാ​യി രം​ഗ​ത്തു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ഭ​ര​ണ​ത്തി​ലെ​ത്താ​ൻ എല്ലാ അ​ട​വു​ക​ളും പ​യ​റ്റു​ക​യാ​ണ് മുന്നണിക​ൾ. ‌മു​ൻ പ്ര​സി​ഡ​ന്റ്  ഗ്രേ​സി തോ​മ​സ് ഇ​ക്കു​റി യു​ഡി​എ​ഫി​ന്റെ  ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര രം​ഗ​ത്തു​ള്ള​പ്പോ​ൾ സി​റ്റിം​ഗ് പ്ര​സി​ഡ​ന്റ്  മോ​ഹ​ൻ രാ​ജ് ജേ​ക്ക​ബ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ നി​ന്നും ജ​ന​വി​ധി തേ​ടു​ന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനി ‘സഹകരണ’ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിദേശവിപണിയില്‍ ; ആദ്യ കണ്ടെയ്നര്‍ അമേരിക്കയ്ക്ക് പുറപ്പെട്ടു

0
കൊച്ചി: സഹകരണ സംഘങ്ങളില്‍നിന്നുള്ള മൂല്യവര്‍ധിത കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിദേശവിപണിയില്‍ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി...

മഴ ; പുതമണ്‍ താത്കാലിക പാലത്തില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയും വെള്ളം കയറി

0
റാന്നി : മഴ ശക്തി പ്രാപിച്ചതോടെ പുതമണ്‍ താത്കാലിക പാലത്തില്‍ ഒരു...

ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകൾ സൗജന്യമായി സർക്കാർ സ്ഥാപനങ്ങൾക്ക് ; പുതിയ ആശുപത്രി നിർമിക്കും

0
കാസര്‍കോട്: ചട്ടഞ്ചാലിലെ പൂട്ടിയ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകള്‍ സര്‍ക്കാർ സ്ഥാപനങ്ങള്‍ക്ക്...

പാലം പണി പൂര്‍ത്തിയായി ; എന്നാൽ സമീപനപാത ഇല്ല, തോട്ടുകടവുകാര്‍ ദുരിതത്തില്‍

0
ഏനാദിമംഗലം : പൂതങ്കരയിൽനിന്ന് കല്ലട ജലസേചന പദ്ധതി കനാലിന് കുറുകെ തോട്ടുകടവിലേക്ക്...