റാന്നി : കാട്ടാന നിരന്തരം ഇറങ്ങി കൃഷിനശിപ്പിക്കുന്ന പെരുനാട് മേഖലയിൽ വനാതിർത്തിയോട് ചേർന്ന് വൈദ്യുതിവേലി നിർമിക്കുന്നതിനും വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണം എന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ. വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
പെരുനാട് മന്നപ്പുഴ, പുതുവൽ, കോളാമല, കർമ്മേൽ ഭാഗങ്ങളിൽ കാട്ടാന നിരന്തരം ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎ സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി,പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, വൈസ് പ്രസിഡന്റ് ഡി.ശ്രീകല,വനംവകുപ്പ് സെക്ഷൻ ഓഫീസർ കെ.സി.ഷൈൻ,വനപാലകരായ അരുൺരാജ്, രഞ്ജിത്ത് എന്നിവർ എം.എൽ.എ.യുടെ ഒപ്പം ഉണ്ടായിരുന്നു.